സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. എറണാകുളം ജില്ലയിലെ കാക്കനാട് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായി. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു. കോഴിക്കോട് മാങ്കാവ് ഇരുനില കെട്ടിടം തകർന്നു വീണു. ഇന്നുമുതൽ പതിനേഴാം തീയതിവരെ കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ടാണ്. ഇന്ന് പുലർച്ചെ 4.30നാണ് കാക്കനാട് കുഴിക്കാല ജങ്ഷനിൽ അപകടമുണ്ടായത്. ഉഗ്രശബ്ദത്തോടെ സംരക്ഷണഭിത്തി തകർന്ന് കാർ പോർച്ച് ഉൾപ്പടെ കെട്ടിടത്തിന് കേടുപാട് ഉണ്ടാകുകയായിരുന്നു. കാക്കനാട് കുഴിക്കാല സ്വദേശി സാജു ജോസഫിന്റെ വീടാണ് അപകടാവസ്ഥയിലായത്. […]Read More
കോഴിക്കോട് : സ്കൂളിൽ പോകുന്നതിനിടെ ബസിൽ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിഹാർ സ്വദേശി വാജിർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സ്കൂളിലേക്ക് പോകാൻ ബസിൽ കയറുമ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.Read More
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു. പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് ആണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് പിടിച്ചെടുത്തത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലീസുകാരും ഒളിവിൽ പോയിരിക്കുകയാണ്. പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസിൽ ഇരുവരെയും പ്രതി […]Read More
കാലവര്‍ഷം ശക്തമായതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു. ആലുവയില്‍ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാൾ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആറു ദിവസത്തിനുള്ളില്‍ പനി ലക്ഷണങ്ങളുമായി […]Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന് ഓഫീസര്‍. മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര് വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂര്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് […]Read More
കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ലാബ് നടത്തിപ്പുകാരൻ പിടിയിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ നടത്തിയ കുറ്റകൃത്യത്തിന് ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് അറസ്റ്റിലായത്. ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ ഒളിച്ചുവെച്ച മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. അതോടെ യുവതി ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ പരിശോധനകൾ നടത്തി കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ “സെക്രട്ടറിക്ക് താഴെയായി” എക്സ്ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിന് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി നടത്തി. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെ എക്സ്ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എം. എബ്രഹാം പദവിയിൽ നിന്നും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതിയിലേക്ക് അമിക്കസ് ക്യൂറി സമർപ്പിച്ച റിപോർട്ടിൽ ഉള്ളത്. തോമസ് ഐസക്കിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം. എബ്രഹാമിനെ നിയമിച്ചത് നിലവിലില്ലാത്ത […]Read More
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു വാഹനം പരിശോധിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധന വേളയില്‍ ഷാഫി പറമ്പിലും […]Read More
വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തി. ഇവര്‍ ആശുപത്രിയിലേക്ക് പോകും. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കുന്നതിനാണ് സഹോദരന് രതീഷും മറ്റൊരു ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിലേക്ക് പോയത്. കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് വിമാനം മാര്‍ഗ്ഗമാണ് അഹമ്മദാബാദിലെത്തിയത്. ബന്ധുക്കള്‍ക്ക് വേണ്ട സഹായം നല്കാന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. രഞ്ജിതയുടെ ഡിഎൻഎ പരിശോധന നടപടി ക്രമങ്ങൾക്കായാണ് ഇരുവരും അഹമ്മദാബാദിൽ എത്തിയത്. ഡിഎൻഎ […]Read More
കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും
കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനപ്രതിനിധികള്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനായി നെയ്റോബി അധികൃതരുടെയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും അനുമതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ക്കൊപ്പം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിക്കുന്നത്. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് പോയ 28 […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

