അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. “വേദനാജനകമായ സംഭവമാണ്. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. സർക്കാർ കുടുംബത്തിന് പിന്തുണയായി നിലകൊള്ളും,” മന്ത്രി പറഞ്ഞു. “നിയമപരമായി ചെയ്യേണ്ടതെല്ലാം സർക്കാർ നിർവഹിക്കും. സംസ്ഥാന സർക്കാർ ഗുജറാത്ത് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക്
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത നായർക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ സസ്പെൻഡ് ചെയ്തു. “പവി ആനന്ദാശ്രമം” എന്ന പ്രൊഫൈൽ നാമത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളും കമന്റുകളുമാണ് വിവാദമായത്. രഞ്ജിതയുടെ മരണത്തെ കുറിച്ച്, “സർക്കാർ ജോലിയിൽ നിന്ന് ലീവ് എടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടം സംഭവിച്ചത്” എന്ന് പവിത്രൻ കമന്റിട്ടിരുന്നു. അതിനോടൊപ്പം രഞ്ജിതയുടെ ചിത്രത്തിന് കീഴിൽ “കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ” എന്ന പരിഹാസപരമായ […]Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയും ഇന്ന് നിലമ്പൂരിൽ എത്താനിരുന്നതാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് യാത്ര 15 ലേക്ക് മാറ്റി. പി വി അൻവറിനു വേണ്ടി 15 ന് മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എംപിയുമായ യൂസഫ് പഠാനും എത്തും. നിലമ്പൂർ […]Read More
അഹമ്മദാബാദ് വിമാനപകടത്തിൽ മലയാളി നഴ്സ് രഞ്ജിത നായരുടെ മരണം സ്ഥിരീകരിച്ചതോടെ, തിരുവല്ല പുല്ലാട്ടെ വീട്ടിൽ വൻ ദുഃഖമാണ് നിലനിൽക്കുന്നത്. മരണ വാർത്ത ഞെട്ടലോടെയാണ് രഞ്ജിതയുടെ അമ്മ തുളസിയും രണ്ട് കുട്ടികളും അറിഞ്ഞത്. വിമാനത്തിൽ രഞ്ജിത ഉണ്ടെന്ന വിവരമുണ്ടായിരുന്നെങ്കിലും രഞ്ജിത ആശുപത്രിയിലാണെന്ന സന്ദേശം ലഭിച്ചതിനാൽ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാൽ അന്തിമമായി മരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷകൾ കനലായി മാറി. അപകടവാർത്ത പുറത്ത് വന്നതോടെ നാട്ടുകാരും ബന്ധുക്കളും ആശ്വാസം നൽകാൻ വീട്ടിലേക്കെത്തുകയായിരുന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഡൻ പത്താം ക്ലാസിലും മകൾ ഇതിക […]Read More
കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ചികിത്സ നടത്തി വരികയായിരുന്നു ജോബിൻ. സംഭവത്തിൽ പരാതി ലഭിച്ചതോടെ ഒളിവിൽ പോയ ജോബിനെ പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്നാണ് പോലീസ് കാർ പിടികൂടിയത്. മുൻപ് പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും സ്വകാര്യ ആശുപത്രികൾ നേഴ്സ് ആയി ജോലി ചെയ്ത ജോബിൻ, വ്യാജരേഖ ചമച്ചാണ് ഡോക്ടറായി ജോലി ചെയ്തിരുന്നത്.Read More
കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ 3 ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് […]Read More
തിരൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. ജൂൺ 17-ന് യോഗം തിരുവനന്തപുരം രാജ്ഭവനിൽ നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇതുവരെ സ്വീകരിച്ച നടപടികളും വരും ദിവസങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യുംRead More
ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയായ ശ്രീപാർവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ് ശ്രീപാർവതി. മൃതദേഹം വീടിന്റെ പിന്നിലുള്ള മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇതിനെ തുടർന്നാണോ ആത്മഹത്യ എന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.Read More
സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനമുന്നയിച്ച സാഹചര്യത്തിൽ,; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും
സ്കൂൾ സമയമാറ്റത്തിലെ സമസ്ത വിമർശനമുന്നയിച്ച സാഹചര്യത്തിൽ, വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ സ്കൂൾ സമയമാറ്റത്തിനെക്കുറിച്ച് വിമർശനം ഉന്നയിച്ചത്. എന്നാൽ മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയിരുന്നില്ല. മയമാറ്റം മതപഠന വിദ്യാർത്ഥികളെ ബാധിക്കും എന്നായിരുന്നു സമസ്തയുടെ വിമർശനം. സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാമെന്നും കോടതി ഉത്തരവും കമ്മീഷൻ തീരുമാനവും പരിഗണിച്ചാണ് സർക്കാർ ഉത്തരവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും വിഭാഗത്തിന് […]Read More
വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ഇന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു. ജൂൺ മാസം ആറിന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് രേഷ്മയുടെ കല്യാണത്തട്ടിപ്പ് പിടിക്കപ്പെട്ടത്. വിവാഹത്തിന് തൊട്ടുമുൻപ് രേഷ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുകയും തുടർന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ്തട്ടിപ്പ് പുറത്ത് വന്നത്. വിവാഹത്തട്ടിപ്പിന്റെ തുടക്കം 2014 മുതലാണ്. രേഷ്മയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. എന്നാൽ, […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

