തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയും ശക്തമായ കാറ്റിനും ഉയർന്ന തിരമാല ഉണ്ടാകാനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. തീരദേശ മേഖലകളിൽ ശക്തമായ കടലാക്രമണവും സാധ്യതയുള്ളതിനാൽ 17 വരെ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമാണ്. വടക്കൻ കർണാടക, […]Read More
കൊച്ചി അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പൽ കൊച്ചി തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ (ഏകദേശം 40.7 കിലോമീറ്റർ) ദൂരത്തിൽ എത്തിയതോടെ വീണ്ടും കപ്പലിൽ നാവികസേനാംഗങ്ങൾ ഇറങ്ങി. കടലിലെ ശക്തമായ കാറ്റ് കാരണം തീരത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടായത് മൂലമാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെയുണ്ടായിരുന്ന കപ്പൽ ഇന്ന് കൊച്ചി തീരത്തേക്ക് എത്തിയത്.Read More
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. […]Read More
കാസർകോട്: തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരിയായ പെൺകുട്ടിയെ കുടുംബാംഗമായ 70നും 48നും വയസ്സുള്ള രണ്ട് പേരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ലൈംഗിഗമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് സംഭവവിവരം അറിയിച്ചത്. വിവരം ലഭിച്ച സ്കൂൾ അധികൃതർ ഉടൻ കുടുംബത്തെ […]Read More
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. സീത (54) ആണ് മരിച്ചത്. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. മരിച്ച സീതയുടെ ഭര്‍ത്താവ് ബിനുവിനും കാട്ടാന ആക്രമണത്തില്‍ പരുക്കുണ്ട്. അദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളും ആണ് വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.Read More
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്കി. പവിത്രന് സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. രഞ്ജിതയെ അവഹേളിച്ച കേസില്‍ പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രന് ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് […]Read More
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഔദ്യോഗിക പരിപാടികളില്‍ നിശ്ചയിക്കപ്പെട്ട രീതിക്ക് ഭിന്നമായ ബിംബങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശിപാര്‍ശ നല്‍കുന്നത്. കൃഷി വകുപ്പിന്റെ റിപോര്‍ട്ടില്‍ ചീഫ് സെക്രട്ടറി നടപടി തുടങ്ങി. വിഷയത്തില്‍ പൊതുഭരണ വകുപ്പിനോടും നിയമവകുപ്പിനോടും നിര്‍ദേശം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട് അടങ്ങിയ ഫയലിലാണ് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം ആവശ്യപ്പെട്ടത്. അഭിപ്രായം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചേക്കും. പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന […]Read More
കാസർകോട്: വിമാന ദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ ഫേസ്ബുക്കിലൂടെ ജാതി അടിസ്ഥാനത്തിൽ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച നിലയിൽ ഓഫീസിൽ എത്തിയത്തിനാണ് നടപടി. രഞ്ജിതയ്ക്ക് അനുശോചനമറിയിച്ച ഒരു പോസ്റ്റിന് കീഴിലാണ് പവിത്രൻ അശ്ലീലവും ജാതീയവുമായ കമന്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നുRead More
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 40 […]Read More
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പു റത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് പോവുകയായിരുന്നു. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ലിവിയയെ നാളെ കേരളത്തിലെത്തിക്കും. […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

