ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല ഭാഗങ്ങളിലായി […]Read More
കണ്ണൂർ: സ്കൂൾ വിട്ടു വരുമ്പോൾ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരുവുനായുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ഉരുവച്ചാൽ ഇടപ്പഴശ്ശി സ്വദേശി ഫാത്തിമയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. സമാനമാം വിധം രണ്ടുപേർക്ക് തെരുവ് നായയുടെ ആക്രമണമേറ്റിരുന്നു. ആറു വയസ്സുകാരനായ ആദം, പത്ര വിതരണക്കാരനായ വത്സൻ എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. നിരവധി തെരുവു നായ്ക്കൾ പ്രദേശത്തുണ്ടെന്നും ആക്രമണം ഏൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.Read More
തിരുവനന്തപുരം: തിരുവനന്തപുരത്തെ മെട്രോ പദ്ധതി സംബന്ധിച്ച ചര്ച്ചക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗം നടന്നു എന്നാണ് എംപി ശശി തരൂർ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ എംപി കാലഘട്ടം മുതൽ ആവശ്യപ്പെട്ട് വരികയായിരുന്നു ഈ പദ്ധതി, എന്നും യോഗം ക്രിയാത്മകമായിരുന്നുവെന്നും തരൂർ വ്യക്തമാക്കി. കൂടാതെ, പദ്ധതിയുടെ പ്രാഥമിക രൂപരേഖയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.Read More
കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.Read More
കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു. രണ്ടു പൊലീസുകാർക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവർക്കുള്ളതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ […]Read More
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു സ്കൂട്ടറിൽ എത്തിയയാൾ 40 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈവശം ഉണ്ടായിരുന്ന പണമുള്ള കറുത്ത ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിലെ അക്ഷയ ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിലാണ് സംഭവം നടന്നത്. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് 40 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ […]Read More
MSC എൽസ 3 കപ്പൽ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. അപകടത്തിൽ കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്റർക്കെതിരെയും MSC എൽസ ഷിപ്പിംഗ് ക്രൂസ് ആൻഡ് അതേർസ് എന്ന പേരിലും കപ്പലിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. 282,285,286,287,288 & 3(5) OF BNS 2023 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ […]Read More
തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്സി എൽസ 3 കപ്പലിനെതിരേ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷിപ്പ് മാസ്റ്ററും ക്രൂ അംഗങ്ങളും രണ്ടും മൂന്നും പ്രതികളായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും കപ്പലിൽ ഉണ്ടെന്ന അറിവ് നിലനിൽക്കെ, അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തതായാണ് എഫ്.ഐ.ആറിൽ ഉള്ളടക്കം. അപകടത്തെത്തുടർന്ന്, കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരിയായ പ്ലാസ്റ്റിക് […]Read More
കനത്തമഴയെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. 5 ഷട്ടറുകളും ഒരു അടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ഒഴുക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിന്റെ അതിസ്ഥാനത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. ഇപ്പോഴും അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് […]Read More
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി പുതുക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല് ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില് മാറ്റം വരുത്തിയത്. യുപി വിഭാഗത്തിൽ […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

