പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്തുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്പറേഷന് വികസന സദസ്സും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, ജി ആര് അനില്‍, മേയര്‍ ആര്യ രാജേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍ ഒക്ടോബര്‍ 20വരെയാണ്. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുംസ്വീകരിക്കുകയും […]Read More
കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യകുന്നു. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നു മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ’കിരീടം’ സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലവും പ്രദേശവുമാണ് വികസിപ്പിക്കുന്നത്. ഇതാ കിരീടം പാലം റെഡിയാകുന്നു..എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം; “കേരളത്തിൽ സിനിമാ […]Read More
പത്തനംതിട്ട: മലബാർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ഉത്തരവ് വിവാദത്തിൽ. പമ്പയിലെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, ഉത്തരവ് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളെ അയക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിരുന്നു. […]Read More
കൊച്ചി: സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികൾക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടികളിലെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ നിയന്ത്രണം വന്നിരുന്നു. പലപ്പോഴും മീൻപിടുത്ത വലകളിൽ അനായാസം കുടുങ്ങുന്ന സാഹചര്യമാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമായി സമിതി പഠനം നടത്തും. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ […]Read More
2007 സെപ്റ്റംബറിൽ കേരളത്തെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം പതിനെട്ട് വർഷം പിന്നിടുകയാണ്. എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവൻ കവർന്ന ആ സംഭവം ഇന്നും മറക്കാനാവാത്ത ദുഃഖസ്മൃതിയായി തുടരുകയാണ്.പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി. പൊട്ടലിനു പിന്നാലെ ഭീമമായ വെള്ളപ്പാച്ചിൽ ഏക്കറുകളോളം കൃഷിയിടങ്ങളും 12 വീടുകളും റോഡുകളും തകർന്നടിഞ്ഞു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ട് പേർക്ക് രക്ഷപ്പെടാനായില്ല.മരിച്ചവരിൽ […]Read More
കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ പുതുക്കിയ ടോൾ ആയിരിക്കുമോ എന്നതിൽ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനകരമാകുന്ന വിധമായിരിക്കും വില കൂട്ടുന്നത്. പാലിന് കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളവുമാണ്. പാലിന്റെ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് വഴിവച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ചർച്ച നടന്നത്. പി.സി. […]Read More
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.കെ. ജാനു. സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിക്കുകയും തെറ്റായ സന്ദേശമാണ് നൽകിയെന്നും സി കെ ജാനു വിമർശിച്ചു. സമരത്തിന്റെ യാഥാർത്ഥ്യത്തെ പുതു തലമുറയുടെ മുൻപിൽ മറച്ചു പിടിക്കുകയാണ്. സിനിമ എടുക്കുന്നതിൽ ആത്മാർത്ഥ ഇല്ലെങ്കിൽ അതിനു നിൽക്കരുതായിരുന്നുവെന്ന് ജാനു പ്രതികരിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആദിവാസി സമരങ്ങളെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവസ്ഥയാണ്. മനുഷ്യരെ മൃഗങ്ങളെപ്പോലെ കടിച്ചുകീറാൻ […]Read More
തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ഇത് സംബന്ധിച്ച് ഹർജി നാളെ വീണ്ടും പരിഗണിക്കും.ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തി ഇന്നലെ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ തുടർപരിശോധന ആവശ്യമാണെന്നാണ് ഹൈക്കോടതി നിലപാട്. ഗതാഗത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്ന് കോടതി അറിയിച്ചു. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന് കാണിച്ച് മോണിറ്ററിങ് കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട് നൽകിയിരുന്നുഎന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള […]Read More
തിരുവനന്തപുരം: ഭരണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സർക്കാർ–ജന ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me) എന്ന പേരിൽ സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം ആരംഭിച്ചു. ഭാഗങ്ങളിലേക്കും സർക്കാർ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്ന സജീവ പങ്കാളികളാണ് എന്ന ആശയമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ക്ഷേമപദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, […]Read More

