ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാൻ അനുമതി നൽകി മ സുപ്രീംകോടതി. ഹൈക്കോടതി ഇതിനകം നൽകിയിട്ടുള്ള മാർഗനിർദേശങ്ങളിൽ ഇടപെടാനില്ലെന്നും, എല്ലാ പരാതികളും ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുതെന്നും, സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത പാലിക്കണമെന്നും, പരിസ്ഥിതിയും ഭക്തജനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിനിധികൾക്ക് പ്രത്യേക സൗകര്യങ്ങൾ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികരിച്ച ദേവസ്വം മന്ത്രി വി. എൻ. വാസവൻ, സുപ്രീംകോടതി വിധി ഏറെ സ്വാഗതാർഹമാണെന്ന് […]Read More
കൽപ്പറ്റ : വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്റ്റംബർ ഒന്നിനാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്. അതെ സമയം പരാതിയില്‍നിന്ന് പിന്മാറാന് യുവതിയെ രതീഷ് കുമാര്‍ […]Read More
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. “എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ […]Read More
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണപ്പാളിയുടെ ഭാരം നാല് കിലോഗ്രാം കുറഞ്ഞതില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഓഫീസറോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു.നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചുതിരുവിതാംകൂര് ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. 42 കിലോ ഗ്രാം എങ്ങനെ 38 കിലോഗ്രാമായി കുറഞ്ഞുഇന്ധനം വല്ലതും ആണെങ്കില്‍ ഭാരം […]Read More
കൊച്ചി: കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി വാട്സ്ആപ്പിലൂടെ നേരിട്ട് ലഭ്യമാക്കാനൊരുങ്ങി കേരള ഹൈക്കോടതി. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ കേസ് സ്റ്റാറ്റസ്, ഹർജി ഫയൽ ചെയ്തതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, കോടതിയുടെ ഉത്തരവുകൾ തുടങ്ങി ബന്ധപ്പെട്ട വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും വേഗത്തിലും കൃത്യതയോടെയും അറിയിക്കാനാണ് തീരുമാനം. “The High Court of Kerala” എന്ന ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിൽ നിന്നായിരിക്കും വിവരങ്ങൾ ലഭിക്കുക. ഇതിനായി കക്ഷികൾ തങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈൽ […]Read More
എറണാകുളം: ഗാസയിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടര്‍ന്ന് സൈബർ ആക്രമണം നേരിടുന്ന നിരൂപകയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി ടീച്ചറെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ടീച്ചറുടെ മേൽ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗാസിലെ കുട്ടികളോടും പലസ്തീൻ ജനതയോടും സർക്കാർ നിലകൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലീലാവതി ടീച്ചർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ടീച്ചറുപോലുള്ളവരെ സംരക്ഷിക്കുകയും […]Read More
ഗുരുവായൂരിൽ സിനിമ കാണാനുള്ള തിരക്കിനിടയിൽ ഏഴ് വയസ്സുള്ള കുട്ടിയെ തിയേറ്ററിൽ മറന്നു വെച്ച് കുടുംബം. ജനപ്രീതിനേടിയ ലോക ചാപ്റ്റർ 1 എന്ന സിനിമ കാണാനുള്ള തിരക്കിനിടയിലാണ് സംഭവം . ഗുരുവായൂരിലുള്ള ദേവകി തിയേറ്ററിൽ ആണ് സംഭവം നടന്നത്. ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക് ലോക സിനിമ കാണാനെത്തിയ കുടുംബമാണ് കുട്ടിയെ തിയേറ്ററിൽ വെച്ച് മറന്നത്. ഈ തീയേറ്ററിലേക്ക് എത്തിയ ചാവക്കാട് സ്വദേശികളായ കുടുംബത്തിന് സിനിമിയ്ക്കുള്ള ടിക്കറ്റ് കിട്ടിയിരുന്നില്ല. ഇതേതുടർന്ന് ഇവർ തൊട്ടടുത്തുള്ള അപ്പസ് തീയേറ്ററിലേക്ക് പോവുകയായിരുന്നു. തിയേറ്ററിൽ നിന്നും […]Read More
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വർക്കല കുന്നുകൾ യുഎനെസ്കോയുടെ കരട് ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള ഏഴ് പുതിയ പൈതൃകമേഖലകളുടെ പട്ടികയിലാണ് വർക്കലയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവിക-പ്രകൃതിദത്ത പൈതൃക വിഭാഗത്തിലാണ് വർക്കല കുന്നുകൾ ഉൾപ്പെട്ടത്. ഇന്ത്യയുടെ സ്ഥിരം ദൗത്യ വിഭാഗമാണ് യുഎനെസ്കോയ്ക്ക് നിർദേശം സമർപ്പിച്ചത്. വർക്കലയ്ക്കൊപ്പം, മഹാരാഷ്ട്രയിലെ പഞ്ചഗണിയിലും മഹാബലേശ്വറിലുമുള്ള ഡെക്കാൻ ട്രാപ്സ്, ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും എറാ മട്ടി ദിബ്ബാലുവും, കര്‍ണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ദ്വീപ് കൂട്ടം, മേഘാലയയിലെ മേഘാലയൻ ഏജ് ഹിൽസ്, നാഗാലാൻഡിലെ […]Read More
എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം സ്വദേശിയായ ബിൽജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്തു. ബിൽജിത്തിൻ്റെ ഹൃദയം, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റൊന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും മാറ്റിവെച്ചു. കരൾ, ചെറുകുടൽ, പാൻക്രിയാസ് എന്നിവ എറണാകുളം അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും എത്തിച്ചു. സെപ്റ്റംബർ 2-ന് കരിയാട് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്സ് ടെസ്റ്റ് വിജയിക്കുകയുള്ളു. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.കൂടാതെ ലേണേഴ്സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷയും നടത്തും. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള […]Read More

