ഡൽഹി: ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികളായ രാജ്ഭവനുകള്‍ ലോക്ഭവനുകളാകുന്നു. കേരള രാജ്ഭവനും നാളെ പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണറാണ് പേര് മാറ്റം നിർദേശിച്ചത്. തുടർന്ന് പേര് മാറ്റണമെന്ന് ഈ മാസം 25ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്. […]Read More
ഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതി ഉണ്ടാക്കാനും കോടതി നിർദേശിച്ചു. യൂട്യൂബർമാരായ രൺവീർ അലഹബാദിയയും ആശിഷ് ചഞ്ച്ലാനിയും സമർപ്പിച്ച ഹർജികളിലാണ് നിർദേശം. സോഷ്യൽ മീഡിയ കോണ്ടൻ്റുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. പൊതു ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കോണ്ടൻ്റ് ആണ് ഇതെന്ന തരത്തിലുള്ള മുന്നറിയിപ്പ് നൽകണമെന്നായിരുന്നു ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ പ്രസ്താവന. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഉള്ളടക്കങ്ങൾ […]Read More
മുംബൈ: പ്രമുഖ നടനും മുൻ എംപിയുമായ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ജുഹുവിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. അടുത്തിടെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നടൻ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഡിസംബർ എട്ടിന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. പവൻ ഹാൻസ് ശ്മശാനത്തിലാകും സംസ്കാരം. 1960-ൽ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, 1960-കളിൽ ‘അൻപഥ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കേ’ തുടങ്ങിയ […]Read More
ബംഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോട്ട് സമർപ്പിച്ചത്. പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ശവസംസ്കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയര്‍ത്തിയ ധര്‍മ്മസ്ഥല കൂട്ട […]Read More
ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം യുപിയിലെയും പുതുച്ചേരിയിലെയും ഹർജികൾ കോടതിയിലെത്തിയിരുന്നു. കേരളത്തിന്റെ ഹർജി മാത്രമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേരളത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതി കമ്മീഷന് നോട്ടീസയച്ചത്. ബീഹാറിലെ എസ്ഐആറിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു […]Read More
ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു. ഇന്ത്യൻ HAL തേജസ് വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അപകടം. എയർഷോയിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു അപകടം. പൈലറ്റിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ സുലൂരിലെ സ്ക്വാഡ്രണിൽ നിന്നുള്ള വിമാനമായിരുന്നു തകർന്നു വീണ LCA തേജസ്. റഷ്യൻ നിർമ്മിത മിഗ് 21 വിരമിച്ച ശേഷം ഇന്ത്യൻ എയർഫോഴ്സിൻ്റെ ഭാഗമാവേണ്ടത് LCA തേജസ് ആയിരുന്നു. യുദ്ധവിമാനങ്ങളിലെ വളരെ ചെറുതും ഭാരക്കുറവുള്ളതുമായ എയർക്രാഫ്റ്റ് ആണ് തേജസ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തെ […]Read More
പനാജി: 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബർ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ഗബ്രിയൽ മസ്കാരോ സംവിധാനം ചെയ്ത ബ്രസീലിയൻ സൈ-ഫൈ ചിത്രം ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം. 81 രാജ്യങ്ങളിൽ നിന്നായി 240ൽ അധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തും.ജപ്പാനാണ് ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ്. 7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. […]Read More
പട്ന: ബിഹാറിൽ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഇരുപത്തിരണ്ട് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍, ജെഡിയുവില്‍ നിന്ന് പത്ത് പേര്, ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാം വിലാസ്), ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എമാരാകും ഉണ്ടാകുക. പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും. പട്നയിലെ ഗാന്ധി മൈദാനില്‍ വൈകിട്ടാകും […]Read More
റിയാദ്: മക്കയില്‍ നിന്നും മദീനയിലേക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42മരണം. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കത്തിക്കരിഞ്ഞതിനാല്‍ പലരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബസ്സിലുള്ള ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.Read More
2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതായും ഐസിറ്റി കണ്ടെത്തി. വിദ്യാർഥിയായിരുന്ന അബു സയീദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.മുൻകാല […]Read More

