അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പമാണ് ചിന്തകള്‍. ഹൃദയം ഉലയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ദുഃഖത്തിലും പ്രാര്‍ത്ഥനയിലുമാണെന്ന് സോണിയാ ഗാന്ധി എക്സില്‍ കുറിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 171 പേര് മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ […]Read More
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. പുതിയ ജോലി തുടങ്ങാനായി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു രഞ്ജിത. ഈ യാത്രക്കായി കൊച്ചിയിൽ നിന്ന് ഇന്നലെ അഹമദാബാദിലേക്ക് പുറപ്പെടുകയായിരുന്നുRead More
വിമാന അപകടം ആഴമായി ഞെട്ടിച്ചതായും, സംഭവത്തിൽ അഗാധ ദുഃഖം അനുഭവപ്പെടുന്നതായും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.“ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ ഹൃദയത്തിൽനിന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ ഉള്ള കുടുംബങ്ങൾക്ക് മുഴുവൻ പിന്തുണ നൽകുന്നതിന് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,”- ഗൗതം അദാനി അറിയിച്ചു.Read More
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാനായി പ്രദേശത്തുള്ള മന്ത്രിമാരുമായും അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. അഹമ്മദാബാദില്‍ അപകടത്തില്‍ 170 മരണം സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു […]Read More
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ അഹമ്മദാബാദിലെ ജനവാസ മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുടർന്ന് തീപിടിച്ചു. പറക്കുന്നതിനു മുൻപ് തന്നെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി. എന്നാൽ കൺട്രോളിൽനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. പിന്നാലെ റേഡിയോ ബന്ധം തകരുകയും, കുറച്ച് നിമിഷങ്ങൾക്കകം വിമാനം ഭൂമിയിലേക്ക് ഇടിയുകയുമായിരുന്നു. വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സുമിത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് […]Read More
കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നിടത്ത് സിഐഎസ്എഫിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. സംഭവസ്ഥലത്തെ ചിത്രങ്ങള്‍ സിഐഎസ്എഫ് ഔദ്യോഗിക എക്സ് പേജില്‍ പങ്കുവെച്ചു.Read More
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്കതീതമായ വേദന തീര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേനയെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രിഹര്‍ഷ് സംഗ്വി, അഹമ്മദാബാദപൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക. അതേസമയം, അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര […]Read More
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. അപകടം ജനവാസ മേഖലയിൽ വിമാനമിറങ്ങിയതിനു പിന്നാലെയായിരുന്നു. യാത്രക്കാരിൽ ഒരാൾ സ്ത്രീയും പത്തനംതിട്ട സ്വദേശിനിയുമാണെന്നാണ് പ്രാഥമിക വിവരം.Read More
ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക. അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖ സൂചകമായി സോഷ്യല്‍മീഡിയയില്‍ പ്രൊഫെെൽ ചിത്രങ്ങൾ എയര്‍ ഇന്ത്യ […]Read More
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു. അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആളുമാണ്.അഹമ്മദാബാദില്‍ […]Read More
Recent Posts
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും
- കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധന വിലക്ക് തുടരും
- ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്

