ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി ഉന്നയിക്കുന്നു. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗേറ്റ് ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന് […]Read More
മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്സും കാണാതായതായി എഫ്ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക […]Read More
റായ്പുർ: മാവോയിസ്റ്റുകൾ സുക്മയിലെ കോട്ന പ്രദേശത്ത് നടത്തിയ ഐഇഡി ആക്രമണത്തിൽ അഡിഷണൽ പോലീസ് സുപ്രന്റ് ആകാശ് റാവു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ വാഹനങ്ങൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. എഎസ്പിയെ കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഗ്ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More
കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം. കുടുംബത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യൽ മീഡിയ. ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലേക്കുളള വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ജി ഖാദ് പാലം കടന്നതിനുപിന്നാലെയാണ് കുടുംബം ട്രെയിനില്‍ പിറന്നാൾ ആഘോഷിച്ചത്. നേഹ ജയ്സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന് ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ പാര്‍ട്ടി ഹാളല്ലെന്നും ട്രെയിനിനകത്ത് മെഴുകു തിരികള്‍ കത്തിക്കുന്നത് സുരക്ഷിതമല്ലെന്നും […]Read More
ന്യൂഡൽഹി: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് പത്താം ക്ലാസുകാരൻ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. മലപ്പുറത്ത് നിരവധി ആളുകൾ വൈദ്യുതി വേലിയിൽ നിന്ന് സമാനമായ രീതിയിൽ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളം മുൻപ് പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവശ്യഘട്ടങ്ങളിൽ കേരളം അധികാരം വിനിയോഗിക്കുന്നില്ല. ഇത്തരം […]Read More
മുംബൈ: മുംബൈയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് ഓടിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 12 പേർ ട്രെയിനിൽ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ തിരക്കാണ് അപകടകാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.Read More
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഈ വർഷം ജനുവരി മുതൽ ആകെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ഐസൊലേഷൻ, കിടക്കകള്‍, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.Read More
ഇംഫാൽ: മെയ്തേയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘർഷം രൂക്ഷമാവുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.Read More
തിരുവനന്തപുരം: ഭാരതാംബ സങ്കല്പം വിവാദമാക്കരുത് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സഹോദരി സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലുന്നവരാണ് നമ്മൾ ഭാരതീയർ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാവണം. ഗവർണർ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഗവർണർ തന്റെ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ […]Read More
Recent Posts
- ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
- എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
- മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
- ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, നിരവധി പേർക്ക് പരിക്ക്
- ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും

