ദില്ലി: മഹാവിജയത്തിന്റെ ശക്തിയിൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാക്കി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി പദവികളുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണപ്രകാരം രണ്ട് സ്ഥാനങ്ങളും തൽക്കാലം ബിജെപി കൈവശം വയ്ക്കും. അഞ്ച് വർഷത്തെ കാലയളവിൽ കൂട്ടുകക്ഷികളെ കൂടുതൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും നിലനിൽക്കുന്നു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18-ന് നടക്കും. നിതീഷിനെ മുഖ്യമന്ത്രിപോസ്റ്റിന്റെ മുഖമായി മുന്നോട്ട് വെച്ച് നടത്തിയ പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചു. പതിനെട്ടാം നിയമസഭയുടെ ചുമതലയേൽക്കാൻ നിതീഷ് കുമാർ ഒരുങ്ങുകയാണ്. […]Read More
ജമ്മു കശ്മീർ: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന. ഉമർ മുഹമ്മദിൻ്റെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന തകർത്ത്. ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിൻ്റെ അമ്മയുടെ ഡിഎൻഎയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് സ്ഫോടനക്കേസിലെ പ്രതികൾ, ഡോക്ടർമാരായ ഷഹീൻ, […]Read More
ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. തുടക്കത്തിൽ വൈദ്യുത വാഹനങ്ങളുടെ വില കൂടുതലായിരുന്നുവെന്നും പിന്നീട് അവയുടെ […]Read More
ന്യൂഡൽഹി: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നിർണായക ഉത്തരവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായകളെ എട്ടാഴ്ചയ്ക്കുള്ളിൽ നീക്കി വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യത്ത് തെരുവുനായ ആക്രമണങ്ങളും ശല്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എൻ.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പൊതു […]Read More
മനില: മധ്യ ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 13ഓളം പേരെ കാണാതായി. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ റാഫേലിറ്റോ അലജാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് വിയറ്റ്നാമിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിയറ്റ്നാമില്‍ കനത്ത മഴയാണ്. സെബു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സൈനിക ഹെലികോപ്റ്റര്‍ വടക്കന്‍ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ എന്യൂമറേഷൻ ഫോമുമായി വീടുകളിൽ എത്തി. ഉന്നത ഉദ്യോഗസ്ഥരാണ് പ്രമുഖരുടെ വീടുകളിൽ ഫോം കൈമാറാൻ എത്തിയത്. ഥാകൃത്ത് ടി പത്മനാഭന്റെ വീട്ടിൽ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് എന്യൂമറേഷൻ ഫോം നൽകിയത്. സബ് കളക്ടര്‍ അഖിൽ വി മേനോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കലാമണ്ഡലം ഗോപിയാശാന്റെ വീട്ടിൽ എന്യൂമറേഷൻ ഫോമുമായി എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയുള്ളവരെ ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ […]Read More
പട്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പട്ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ […]Read More
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, […]Read More
ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു. 10 […]Read More
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും […]Read More

