അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി കണ്ടു. എയർ ഇന്ത്യ സി ഇ ഒ യും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.Read More
അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ 36 മണിക്കൂറിനുള്ളിൽ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടകാരണം വ്യക്തമാകാനുള്ള സാധ്യതകൾ ശക്തിപ്പെടുന്നു. വിമാനം കിഴക്കൻ ഭാഗത്തേക്ക് തകർന്ന് വീണതും പിൻഭാഗം തീകൊള്ളാതിരുന്നതുമാണ് ബോക്സ് വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്. അതേസമയം, കോക്പിറ്റിലെ സൗണ്ട് റെക്കോർഡർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന ഡാറ്റാ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അന്വേഷണസംഘം ഇവ കണ്ടെത്താൻ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. […]Read More
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെ മെഡിക്കൽ കോളെജിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ് വിദ്യാർത്ഥികൾ. അതേസമയം, അപകടത്തില്‍ മരണപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഒരാള്‍ […]Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വിമാനാപകടം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പരിക്കേറ്റവരെയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ അഹമ്മദാബാദിലെത്തി അപകടത്തെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.Read More
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു. 72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. 290 പേരാണ് വിമാനാപകടത്തിൽ മരിച്ചത്. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും […]Read More
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് അപകടകാരണം കണ്ടെത്താൻ കേന്ദ്രം സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെ അദ്ദേഹം സന്ദർശിച്ചു. മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണം നടത്തുകയാണെന്നും ഷാ പറഞ്ഞു. അപകടസ്ഥലം മന്ത്രിമാരായ അമിത് ഷാ, വ്യോമയാനമന്ത്രി രാം മോഹൻ നായിഡു […]Read More
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇവരിൽ 24 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്, ഇവർ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ വിമാനം ഇടിച്ചുണ്ടായ സ്ഫോടനത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.Read More
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാചിലവുകളും ഗ്രൂപ്പ് വഹിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനർനിർമാണത്തിനും ടാറ്റാ ഗ്രൂപ്പ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 242 ജീവനുകൾ നഷ്ടപ്പെട്ട ഈ വലിയ ദുരന്തത്തിൽ അനുശോചനം അദ്ദേഹം രേഖപ്പെടുത്തി.Read More
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് എന്ന യാത്രികനാണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. ആദ്യ റിപ്പോർട്ടുകളിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നായിരുന്നു, എന്നാൽ പിന്നീട് വിശ്വാസ് രക്ഷപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ആകെ 230 യാത്രികരും 12 ജീവനക്കാരുമായാണ് വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.വിമാനത്തിൽ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് […]Read More
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ ഭീകരദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു. ലണ്ടനിലേക്ക് പുറപ്പെട്ടിരുന്ന വിമാനത്തിൽ 230 യാത്രികരും 12 ജീവനക്കാരുമുമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ എന്നിവരും ഉൾപ്പെടുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനമിടിച്ച് തകർന്നുവീണത്. വിമാനം 625 അടി ഉയരത്തിലെത്തിയ സമയത്താണ് എയർ ട്രാഫിക് കൺട്രോളിലേക്ക് എമർജൻസി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി