ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചു. 247 പേരുമായി ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈൻർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. യാത്രിക്കാരായി രജിസ്റ്റർ ചെയ്തിരുന്ന 230 പേരും വിമാനത്തിലെ 17 ജീവനക്കാരുമാണ് അപകടത്തിൽ മരണപ്പെട്ടത്. വ്യോമയാന മേഖലയെ ഞെട്ടിച്ച സംഭവത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 69-കാരനായ വിജയ് രൂപാണി ഭാര്യയ്ക്കൊപ്പം യാത്ര […]Read More
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദുരന്തത്തില്‍ അതിയായ ദുഖമുണ്ടെന്നും അത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതര്‍ക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു. അതേസമയം,എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായിഅഹമ്മദാബാദ് പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു […]Read More
എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറി അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് ഡിഗ്രി വിദ്യാര്‍ഥിയും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലായിരുന്നു. 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. […]Read More
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബത്തിനൊപ്പമാണ് ചിന്തകള്‍. ഹൃദയം ഉലയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നത്. രാജ്യം മുഴുവന്‍ ദുഃഖത്തിലും പ്രാര്‍ത്ഥനയിലുമാണെന്ന് സോണിയാ ഗാന്ധി എക്സില്‍ കുറിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 171 പേര് മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന് തകര്‍ന്നുവീണ് തീഗോളമായി മാറുകയായിരുന്നു. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ […]Read More
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. പുതിയ ജോലി തുടങ്ങാനായി ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു രഞ്ജിത. ഈ യാത്രക്കായി കൊച്ചിയിൽ നിന്ന് ഇന്നലെ അഹമദാബാദിലേക്ക് പുറപ്പെടുകയായിരുന്നുRead More
വിമാന അപകടം ആഴമായി ഞെട്ടിച്ചതായും, സംഭവത്തിൽ അഗാധ ദുഃഖം അനുഭവപ്പെടുന്നതായും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.“ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ ഹൃദയത്തിൽനിന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ ഉള്ള കുടുംബങ്ങൾക്ക് മുഴുവൻ പിന്തുണ നൽകുന്നതിന് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,”- ഗൗതം അദാനി അറിയിച്ചു.Read More
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാനായി പ്രദേശത്തുള്ള മന്ത്രിമാരുമായും അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. അഹമ്മദാബാദില്‍ അപകടത്തില്‍ 170 മരണം സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു […]Read More
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ അഹമ്മദാബാദിലെ ജനവാസ മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുടർന്ന് തീപിടിച്ചു. പറക്കുന്നതിനു മുൻപ് തന്നെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകി. എന്നാൽ കൺട്രോളിൽനിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. പിന്നാലെ റേഡിയോ ബന്ധം തകരുകയും, കുറച്ച് നിമിഷങ്ങൾക്കകം വിമാനം ഭൂമിയിലേക്ക് ഇടിയുകയുമായിരുന്നു. വിമാനം പരിചയസമ്പന്നരായ പൈലറ്റുമാരാണ് നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ സുമിത് സബർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് […]Read More
കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നിടത്ത് സിഐഎസ്എഫിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു. സംഭവസ്ഥലത്തെ ചിത്രങ്ങള്‍ സിഐഎസ്എഫ് ഔദ്യോഗിക എക്സ് പേജില്‍ പങ്കുവെച്ചു.Read More
അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടം വാക്കുകള്‍ക്കതീതമായ വേദന തീര്‍ത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേനയെ ഉടന്‍ തന്നെ അപകടസ്ഥലത്തേക്ക് എത്തിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രിഹര്‍ഷ് സംഗ്വി, അഹമ്മദാബാദപൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നാല് മണിയോടെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും പൊലീസ് കമ്മീഷണറുമായും സംസാരിച്ച ശേഷമാണ് യാത്ര തിരിക്കുക. അതേസമയം, അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര […]Read More
Recent Posts
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
- സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്
- യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡ്
- അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ
- ഹിജാബ് വിവാദം: സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല: മന്ത്രി ശിവൻകുട്ടി