തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ഡോ. വി ആതിരയെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഡോ. വി ആതിരയ്ക്ക് പകരം എം ശ്രീവിദ്യയാണ് പുതിയ സ്ഥാനാര്‍ഥി.ആര്‍എസ്എസിന്റെ എതിര്‍പ്പുയര്‍ന്നതാണ് സ്ഥാനാര്‍ഥിയെ മാറ്റാനുള്ള കാരണമായത്. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ആതിരയെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപി […]Read More
തിരുവനന്തപുരം: മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം. സംഭവത്തിൽ തിരുവനന്തപുരം സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യമെന്ന് വിലയിരുത്തപ്പെട്ട ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര അന്വേഷണം നടത്തണമെന്നും, അതിനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അന്വേഷണം നടക്കാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൂഢാലോചനയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈഷ്ണയുടെ വോട്ട് തെറ്റായി […]Read More
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ദരിദ്രരഹിത കേരളം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന പ്രകടനപത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു. സമസ്തർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുന്ന പരിപാടികളാണ് പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായ കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയും, സമ്പൂർണ പോഷകാഹാര സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ ഭക്ഷണശാലകളുടെ ആരംഭവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘എല്ലാവർക്കും […]Read More
തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തെന്ന പരാതിയിൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു.സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് പരാതി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടര്‍ […]Read More
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. ദേവസ്വം മന്ത്രിരാജിവെക്കണമെന്നും വാസുവിനെ തലോടി ചോദ്യം ചെയ്താല്‍ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടി വന്നു. സ്വര്‍ണ്ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.Read More
തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി. ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഷാനിമോൾ ഉസ്മാൻ കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 […]Read More
തിരുവനന്തപുരം: കർണാടക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാർത്തയിൽ നിയമനടപടിയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്ത വ്യാജമാണെന്നും ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുന്നതായും ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 9 പേർക്കെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് നൽകിയതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഏഴ് ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി മറിച്ച് വിറ്റന്നാണ് രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച […]Read More
തിരുവനന്തപുരം: കെ. മുരളീധരനുമായി കെ.സി. വേണുഗോപാൽ ഒക്ടേബർ 22 ന് കൂടിക്കാഴ്ച നടത്തും.കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കെ.സി. വേണുഗോപാൽ കെ. മുരളീധരനുമായി കൂടിക്കാഴ്ച നടത്തുക. പുനഃസംഘടനയിൽ ഇടഞ്ഞ മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി. വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും കെ. മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും […]Read More
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍ ഇട്ട് കേസെടുത്തു. കേസില്‍ ഐ സി ബാലകൃഷ്ണന് മാത്രമാണ് ഏക പ്രതി. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ […]Read More
പത്തനംതിട്ട: കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച്ചാണ്ടി ഉമ്മൻ.അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ.എന്നാൽ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു.ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ. കെപിസിസി നേതൃപദവിയിൽ നിന്നും തഴഞ്ഞെന്ന് മാത്രമല്ല, ചാണ്ടി ഉമ്മൻ നൽകിയ പേരുകളും കോൺഗ്രസ് പരിഗണിച്ചിരുന്നില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർഗീയ പരിഗണിക്കാത്തതിലും ചാണ്ടി ഉമ്മന്‍ വിയോജിപ്പുണ്ട്. പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ […]Read More

