സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. […]Read More
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ട് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് […]Read More
മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമായിരുന്നു വി.എസിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സർക്കാരിനെതിരെയുയർത്തിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെടലുകൾ നടത്തി. പല പ്രശ്നങ്ങളിലും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായാണ് വി.എസ്. സഞ്ചരിച്ചത്. അതുകൊണ്ടാണ് വി എസിനെ കേരളം ഏറ്റെടുത്തതെന്നും വി ഡി സതീശൻ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി […]Read More
വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹം. വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം വസതിയിലെത്തി വിഎസിന് അന്ത്യമോപചാരം അർപ്പിച്ചു. വീട്ടിൽ പൊതുദർശനം ഇല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ വൻ ജനാവലിയാണ് വസതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. അധികാരമായിരുന്നില്ല വിഎസിനെ ഭരിച്ചിരുന്നത്, വിഎസിനെ ഭരിച്ചത് മനുഷ്യത്വമായിരുന്നുവെന്ന് തൃശൂരിൽ നിന്ന് വിഎസിനെ കാണാനെത്തിയ പൊതുപ്രവർത്തകൻ ജോയ് കൈതാരം പ്രതികരിച്ചു. എല്ലാം എല്ലാവർക്കും വേണ്ടിയെന്ന മനോഭാവമായിരുന്നു വിഎസിന്. തികഞ്ഞ മാനവീകിയത ഉൾക്കൊണ്ട ജനകീയ നേതാവായിരുന്നു […]Read More
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ വി എസിന് ആദരാഞ്ജലികൾ അർപ്പിച്ചു. ‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ […]Read More
തിങ്കളാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻഖർ രാജിവച്ചത്. ഭരണഘടന പ്രകാരം രാജ്യസഭയുടെ നിലവിലെ ഡെപ്യൂട്ടി ചെയർപേഴ്സൺ പാർലമെന്റിന്റെ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്സണായി ചുമതലയേൽക്കും. 2022 ഓഗസ്റ്റിൽ നിയമിതനായ ഹരിവംശ് നാരായൺ സിംഗ് ആണ് രാജ്യസഭാ ഉപാധ്യക്ഷൻ. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം താൽക്കാലികമായി ആ ചുമതല വഹിക്കും. ഭരണഘടന അനുസരിച്ച്, ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.“ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം അനുസരിക്കുന്നതിനും, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ […]Read More
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. വിഎസിനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ […]Read More
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് . സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. വി എസിന് അന്ത്യഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിങ് ബോർഡ് ജംഗ്കഷൻ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളിൽ ഇറങ്ങിയ ശേഷം ദർബാർ ഹാളിലേക്ക് പോകേണ്ടതാണ്. പൊതുദർശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ് , വെളളയമ്പലം വാട്ടർ […]Read More
അന്തരിച്ച സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നു എന്ന് പ്രധാനമന്ത്രി കുറിച്ചു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ […]Read More
വിപ്ലവനായകന് അന്ത്യാഭ്യവാദ്യമർപ്പിക്കുകയാണ് കേരളം. തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിലാണ് വി എസിന്റെ മൃതദേഹം ഇപ്പോഴുള്ളത്. ഒമ്പത് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി […]Read More