ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. നാലു നിയമവിദ്യാര്‍ത്ഥികളാണ് ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം നടക്കുന്നത് ഞായറാഴ്ചയാണ്. അതിനാല്‍ നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട് പരിഗണിക്കുന്നത് എന്തിനെന്നും, മത്സരമല്ലേ, അത് ആദ്യം നടക്കട്ടെ […]Read More
ദുബായ്: ടി-20 ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം. ഏഷ്യയിലെ എട്ടു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്, ഒമാന്‍, യുഎഇ എന്നിവ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ബി ഗ്രൂപ്പിലുമാണുള്ളത്. അബുദാബി ഷെയ്ഖ് സാദിഖ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ് നടക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് എതിരാളികള്‍. ടൂര്‍ണമെന്റിലെ ഇന്ത്യ- […]Read More
നീണ്ട എട്ട് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പ് ഹോക്കിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ തകര്‍ത്ത ഇന്ത്യയുടെ ഈ കിരീട നേട്ടം അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടി. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മത്സരത്തില്‍ ഉടനീളം കൊറിയിക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യാ . മത്സരം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ സുഖ്ജീത് സിങ്ങിന്റെ കിടിലം ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. ആദ്യ […]Read More
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ രണ്ടാം സീസൺ കിരീടം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. സഞ്ജു സാംസണിന്റെ ജ്യേഷ്ഠൻ സാലി സാംസൺ ക്യാപ്റ്റനായ കൊച്ചിക്ക് ആദ്യ കിരീടം സമ്മാനിച്ചത്.നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ് നയിക്കുന്ന ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടിയാണ് മിന്നും വിജയം നേടിയത്. 30 പന്തില്‍ 70 […]Read More
ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയ ടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയാണ് സിപി റിസ്വാന്. 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു റിസ്വാന് തലശ്ശേരി സ്വദേശിയാണ്. ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ റിസ്വാന് യുഎഇ ടീമിന്റെ താരമായിരുന്നു. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന് ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവില്‍ ദേശീയ ടീമിന്റെ അംഗമാവുകയും മുന്‍നിര ബാറ്ററും ലെഗ് […]Read More
അന്താരാഷ്ട്ര ടി20 മത്സരത്തിൽ ലോക റെക്കോര്‍ഡിട്ട് അഫ്ഗാനിസ്ഥാന് തരാം റാഷിദ് ഖാന്. പാകിസ്ഥാന് കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഇന്നലെ യുഎഇക്കെതിരെ നാലോവറില്‍ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തതോടെ റാഷിദ് ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 98 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഒന്നാമനായത്. 124 മത്സരങ്ങളില്‍ നിന്ന് 164 വിക്കറ്റെടുത്തിരുന്ന മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ ആണ് റാഷിദ് കടത്തി […]Read More
ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സൂപ്പർ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയൻ ആരാധകരെ ഞെട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ ഇനി പ്രാധാന്യം കൊടുക്കുന്നതെന്നും ടി20 ക്രിക്കറ്റിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും സ്റ്റാർക്ക് പറഞ്ഞു. 2021 ൽ ഓസീസ് ടി20 ലോക കിരീടമണിയുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സ്റ്റാർക്ക്35 കാരനായ താരം ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ […]Read More
തിരുവനന്തപുരം: കെസിഎല്ലില്‍ ആലപ്പി റിപ്പിള്‍സിനെ മൂന്ന് വിക്കറ്റിന്തോല്പ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി പത്ത് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 83 റണ്‍സെടുത്ത സഞ്ജു സാംസനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. എട്ട് മത്സരത്തില്‍ നിന്ന് 12 പോയന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ […]Read More
ജയ്പൂര്‍: സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. രാജസ്ഥാന് ടീമിലെ രാഹുലിന്റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന് റോയല്‍സ് എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, […]Read More
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ദേശീയ ടീമില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്കി സൂപ്പര്‍ താരം മെസി. അടുത്തയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയ്ക്കെതിരായ പോരാട്ടം ദേശീയ ടീമിനൊപ്പം സ്വന്തം നാട്ടില്‍ കളിക്കുന്ന അവസാന ലോകകപ്പ് യോഗ്യതാ മത്സരമാണെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ഇത് എനിക്ക് വളരെ വളരെ പ്രത്യേകമായ ഒരു മത്സരമായിരിക്കും, കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്’ ലീഗ് കപ്പില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ പരാജയപ്പെടുത്തി മയാമി ഫൈനലില്‍ എത്തിയ ശേഷം മെസി പറഞ്ഞു. വ്യാഴാഴ്ച […]Read More
Recent Posts
- മുഖ്യമന്ത്രി എന്നോടൊപ്പം’: സിറ്റിസണ്‍ കണക്ട് സെന്റര്‍ പദ്ധതിയുമായി സർക്കാർ
- ആഗോള അയ്യപ്പ സംഗമത്തിന് സുപ്രീം കോടതിയുടെ അനുമതി
- അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
- 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
- വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ