ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സ്ഥാനം 133ലേക്ക്. വനിതാ ഫുട്ബോൾ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീം റാങ്കിൽ 133ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്കാണ് ടീം എത്തിയതെന്നും ശ്രദ്ദേയമാണ്. 2016- 17 സീസണിലാണ് ഇതിനു മുന്‍പ് ടീം 130നു മുകളില്‍ സ്ഥാനത്തേക്ക് എത്തിയത്. വിരമിച്ച ഇതിഹാസ താരം സുനില്‍ ഛേത്രിയെ തിരികെ വിളിച്ചു […]Read More
ഇന്ത്യന്‍ വനിതാ ടെന്നീസ് യുവ താരം രാധിക യാദവ് അച്ഛന്റെ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാമിലെ സുശാന്ത് ലോകിൽ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രാധികയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംസ്ഥാന തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് 25കാരിയായ രാധിക യാദവ്. മകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം റീല്‍സുകളിടുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലയ്ക്ക് കാരണമെന്നു ഇയാള്‍ പൊലീസിന് നൽകിയ മൊഴി. അഞ്ച് തവണയാണ് മകള്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. ഇതില്‍ 3 ബുള്ളറ്റുകള്‍ രാധികയുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. […]Read More
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആഗോള തലത്തില്‍ വൻ സാമ്പത്തിക മൂല്യമുള്ള കായിക മാമാങ്കമായി മാറിയതായി റിപ്പോര്‍ട്ട്. ശതകോടികള്‍ ബിസിനസ് മൂല്യമാണ് ഓരോ സീസണുകള്‍ കഴിയുമ്പോഴും ഐപിഎല്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ഐപിഎല്ലിന്റെ ബിസിനസ് മൂല്യം പത്ത് ശതമാനമാണ് വര്‍ധിച്ചത്. ആഗോള നിക്ഷേപ സ്ഥാപനമായ ഹൗലിഹാന്‍ ലോകിയുടെ (എച്ച്എല്) വിലയിരുത്തല്‍ പ്രകാരം ഐപിഎല്ലിന്റെ നിലവിലെ വിപണി മൂല്യം 155,000 കോടി രൂപ അഥവാ 18.5 ബില്യണ്‍ ഡോളര്‍ കവിയും. 2024 […]Read More
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ. ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ടൂർണമെന്റുകളിൽ കിരീടമില്ലാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ കുട്ടി ക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം നേടിക്കൊണ്ട് ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 28 വർഷത്തെ കാത്തിരിപ്പിനും അവസാനമിട്ടു ധോണി. 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ഏക നായകനായി മാറി. “ഇന്ന് മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കൂ” […]Read More
കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്.KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് […]Read More
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുംമ്ര ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി പരിക്കുകൾ പിടിപെടുന്നതിനാൽ ബുംമ്രയുടെ ജോലി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിൽ നിന്ന് മാറ്റിനിർത്തുന്നത്. ഇതോടെ ബുംമ്രയ്ക്ക് പകരം ആര് ഇന്ത്യൻ ടീമിൽ കളിക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകർ. അതിനിടെ രണ്ടാം ടെസ്റ്റിന് മുമ്പായി പരിശീലനം നടത്തുകയാണ് ഇപ്പോൾ ടീം ഇന്ത്യ. നെറ്റ്സിൽ പേസ് ബൗളർമാരായ ആകാശ് ദീപിനും അർഷ്ദീപ് സിങ്ങിനും ദീർഘനേരം ഇന്ത്യൻ ടീം പരിശീലനം നൽകിയെന്നാണ് റിപ്പോർട്ടുകൾ. പഴയ […]Read More
പാരിസ്: പാരിസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്. ആദ്യ ത്രോയിൽ 88.16 മീറ്റർ എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനം നേടിയത്. ആദ്യമായിട്ടാണ് സീസണിലെ ഡയമണ്ട് ലീഗിൽ നീരജ് ഒന്നാം സ്ഥാനം നേടുന്നത്. എട്ട് വർഷത്തിന് ശേഷമാണ് നീരജ് പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കുന്നത്. ജർമനിയുടെ വെബ്ബറിനാണ് (87.88) രണ്ടാം സ്ഥാനം.Read More
27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര കിരീടം സമ്മാനിച്ചത് ക്യാപ്റ്റൻ ടെംബ ബാവുമ ആണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംബ ബാവുമ മാറുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ഒപ്പം ടെംബ ബാവുമ എന്ന പേരും ചരിത്രത്തിന്റെ സ്വർണലിപികളിൽ അടയാളപ്പെടത്തുകയാണ്. 1998ന് ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ടെംബ […]Read More
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചിട്ടുണ്ട്. 2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ വിരമിക്കലെന്നാണ് വിവരം. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും […]Read More
2025 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുപി താരം ഗുൽവീർ സിങാണ് സ്വർണമണിഞ്ഞത്. ഈയിനത്തിൽ 2017-ൽ ജി.ലക്ഷ്മണൻ സ്വർണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡൽ ഇന്ത്യയിലെത്തുന്നത്. അവസാന ലാപ്പിൽ ബഹ്റൈനിന്റെ ആൽബർട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീറിന്റെ രണ്ടാം മെഡൽനേട്ടമാണിത്. 2023-ൽ 5,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററിൽ ഗുൽവീർ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റർ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവൻ ബർവാൾ 28:50.53 […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

