ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു ഇന്ത്യ. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. വ്യക്തിഗത സ്കോര്‍ 37ല്‍ നില്‍ക്കെ പന്ത് പരിക്കേറ്റ് മടങ്ങുകയായിരുന്നു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്. ബോള്‍ കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു. നടക്കാന്‍ […]Read More
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്റെ നേരിയ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി. വിജയത്തിനരികെ ലോര്‍ഡ്സില്‍ വിജയം കൈവിട്ട ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു തോല്‍വിയെക്കുറിച്ച് കൂടി ചിന്തിക്കാനാവില്ല. മാഞ്ചസ്റ്ററിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും. നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള് റൗണ്ടര്‍ […]Read More
ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്മാറിയതിനാല് പോയന്റ് പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പാക് ടീം. മത്സരത്തിന് തൊട്ടു മുമ്പ് ഇന്ത്യയാണ് മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നും അതിനാല്‍ പോയന്റ് പങ്കിടനാവില്ലെന്നുമാണ് പാക് ടീമിന്റെ നിലപാടെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യ അകാരണമായി പിന്മാറിയതിനാല് മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന് ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ […]Read More
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 309 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സോടെ വിഹാന് മല്‍ഹോത്രയുമാണ് ക്രീസില്‍. 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ […]Read More
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം […]Read More
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ‘പൊൻമുട്ടയിടുന്ന താറാവാണ്’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് പറയാം. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നേടിയ ആകെ വരുമാനത്തിനിറെ 59 ശതമാനവും ഐപിഎല്ലിൽ നിന്നായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോർട്ട് പ്രകാരം 2023-24ൽ 9,741.7 കോടി രൂപയായിരുന്നു ബിസിസിഐയുടെ ആകെ വരുമാനം. ഇതിൽ ഐപിഎല്ലിന്റെ സംഭാവന 5,761 കോടി രൂപയായിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും […]Read More
മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ […]Read More
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത് എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്സിൽ 104 ഉം 40 ഉം […]Read More
മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്. ഈ നീക്കങ്ങുളുടെ […]Read More
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍. കിംഗ്സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്കോര്‍: ഓസ്ട്രേലിയ 225 & […]Read More
Recent Posts
- കേരളത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ്; മുന്നറിയിപ്പുമായി കെഎസ്ഇബി
- കർണാടകയിലെ കൃഷിയിടത്തിൽ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി
- സംസ്ഥാനത്ത് മിൽമ പാൽ വില വർധനയ്ക്ക് സാധ്യത; ആവശ്യം ശക്തമാക്കി യൂണിയൻ ഭാരവാഹികൾ
- “ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ
- ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്

