ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 309 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 24 റണ്‍സുമായി ക്യാപ്റ്റൻ ആയുഷ് മാത്രെയും ആറ് റണ്‍സോടെ വിഹാന് മല്‍ഹോത്രയുമാണ് ക്രീസില്‍. 14 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ […]Read More
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം […]Read More
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ‘പൊൻമുട്ടയിടുന്ന താറാവാണ്’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) എന്ന് പറയാം. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നേടിയ ആകെ വരുമാനത്തിനിറെ 59 ശതമാനവും ഐപിഎല്ലിൽ നിന്നായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോർട്ട് പ്രകാരം 2023-24ൽ 9,741.7 കോടി രൂപയായിരുന്നു ബിസിസിഐയുടെ ആകെ വരുമാനം. ഇതിൽ ഐപിഎല്ലിന്റെ സംഭാവന 5,761 കോടി രൂപയായിരുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും […]Read More
മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ […]Read More
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത് എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്സിൽ 104 ഉം 40 ഉം […]Read More
മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്. ഈ നീക്കങ്ങുളുടെ […]Read More
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍ ഇനി വെസ്റ്റ് ഇന്‍ഡീസിന്റെ അക്കൗണ്ടില്‍. കിംഗ്സ്റ്റണ്‍, സബീന പാര്‍ക്കില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് കേവലം 27 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. സ്കോട്ട് ബോളണ്ട് ഹാട്രിക് നേടി. വിന്‍ഡീസ് നിരയില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. മത്സരം 176 റണ്‍സിന് ഓസീസ് ജയിക്കുകയും ചെയ്തു. സ്കോര്‍: ഓസ്ട്രേലിയ 225 & […]Read More
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ […]Read More
ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട ഈ നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, […]Read More
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള […]Read More