കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം. അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയത്. സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പാടാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. സ്കൂളിന് പുറത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയെ സംഘം അടിച്ചു വീഴ്ത്തി, ചവിട്ടി […]Read More
വ്യാജ അവകാശവാദങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. യുഎഇ അധികൃതർ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു. യുഎഇ അധികാരികൾ അത്തരം അപേക്ഷകൾ പരിശോധിച്ച് ഫോർവേഡ് ചെയ്യുന്നതിനായി ഒരു നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. […]Read More
ജൂണിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായ പരിക്കേറ്റതായി ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല അടിയന്തര യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് പെസെഷ്കിയന് പരിക്കേറ്റതെന്നാണ് വിവരം. ടെഹ്റാനിൽ ഒളിഞ്ഞിരിക്കുന്ന ഭൂഗർഭ കേന്ദ്രത്തെ ലക്ഷ്യമിട്ട് ആറ് ബോംബുകൾ പതിച്ചതായി റിപ്പോർട്ട് പറയുന്നു. ബോംബുകൾ പതിച്ചപ്പോൾ, പ്രസിഡന്റും മറ്റുള്ളവരും അടിയന്തര തുരങ്കം വഴി രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷപ്പെടുന്നതിനിടെ, പെഷേഷ്കിയന്റെ […]Read More
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇപ്പോൾ ചൈന സന്ദർശനത്തിലാണ്. സിംഗപ്പൂരിൽ നിന്ന് നേരിട്ട് ചൈനയിലെത്തിയ അദ്ദേഹം ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയുടെ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഇന്ന് ബീജിംഗിലെത്തിയ ശേഷം വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയിൽ ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. എന്റെ സന്ദർശന […]Read More
വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ […]Read More
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. യെമന്‍ ഭരണകൂടവുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്. ഇടപടെല്‍ മര്‍കസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി […]Read More
യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന് പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുര്യന് സര് മുതിര്‍ന്ന നേതാവാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു, അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല […]Read More
ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും പ്രതികളാക്കി കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഭർത്താവ് നിധീഷ്, അദ്ദേഹത്തിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവർ ഇപ്പോള്‍ ഷാര്‍ജയിലാണ്, നാട്ടില്‍ തിരിച്ചെത്തിയശേഷമേ അറസ്റ്റ് നടക്കുകയുള്ളൂ. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. വിപഞ്ചികയുടെ അമ്മ ശൈലജയുടെ […]Read More
ബ്രിട്ടനിലെ സൗത്ത് എൻഡ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. വിമാനം പൂർണമായും കത്തി നശിച്ചു. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിമാനത്തിൽ എത്രയാള് ഉണ്ടായിരുന്നു എന്നതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആകാശത്ത് വലിയ അഗ്നിഗോളം തെളിഞ്ഞതായി ദൃക്സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് എടുത്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനത്താവളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിൽ വലിയ പുകമൂടലാണ് ഉള്ളത്. പൊലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി […]Read More
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്. മധ്യപ്രദേശിലെ ചത്തര്‍പൂരില്‍ വന്‍ നാശനഷ്ടം. ധാസന്‍ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ ഒഴുകുന്നു. എട്ട് ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ട്. നിരവധി […]Read More

