ഡല്‍ഹിയിലെ തിലക് നഗറില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തികുത്ത് നടന്നത്. സംഭവത്തിൽ ആരിഫ്, സന്ദീപ് എന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഖ്യാല്‍ ബി ബ്ലോക്കില്‍ താമസിച്ചിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും കത്തിയുമായി പാര്‍ക്കില്‍ എത്തുകയും വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് […]Read More
ആക്സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്ന് ഭൂമിയിലേക്ക് മടങ്ങും. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല അടങ്ങുന്ന നാലംഗ സംഘമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30ന് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു. ദൗത്യ സംഘം 17 ദിവസങ്ങളായി ബഹിരാകാശ നിലയത്തിൽ സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു. ബഹിരാകാശത്തിൽകൂടിയുള്ള യാത്ര അത്യന്തം അതിശയിപ്പിക്കുന്നതും മനോഹരവുമായിരുന്നുവെന്നും ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ഇനി ആരംഭിക്കുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ശുഭാന്‍ഷു ശുക്ല […]Read More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുക. ഈ മാസം 16നാണ് യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും മോചനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് കെ.ആര്. സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരിഗണന. നിമിഷപ്രിയയ്ക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും […]Read More
എറണാകുളം നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗൺഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫർണിച്ചറുകൾ വിൽക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഫർണീച്ചർ കടയ്ക്ക സമീപത്ത് മൂന്നോളം പെട്രോൾ പമ്പുകൾ ഉള്ളത് വലിയ ആശങ്കയുണ്ടാക്കി. പരിസരത്ത് ഉണ്ടായിരുന്ന താമസക്കാരെ ഫയർഫോഴ്സ് എത്തി മറ്റൊരിടത്തേക്ക് മാറ്റി, തീ പടരുന്നത് നിയന്ത്രിച്ചു. എന്നാൽ, കെട്ടിടത്തിന് അകത്ത് തീയുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Tag: Fire breaks out in Ernakulam city; no casualties […]Read More
സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജെഎസ്കെ – ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിന്റെ പുതിയ പതിപ്പ് അംഗീകരിച്ചതായി സെൻസർ ബോർഡ് വ്യക്തമാക്കി. എട്ട് പ്രധാന മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോടതിയിലെ വിചാരണ രംഗങ്ങളിലുണ്ടായ വിവാദങ്ങൾ പരിഹരിക്കുന്നതിന് അനുപമ അവതരിപ്പിച്ച കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സിനിമയുടെ ടൈറ്റിലിലും ചെറിയ […]Read More
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ്, ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതിയിൽ വലിയ മാറ്റം കൊണ്ടുവരുന്നു. ഉപയോഗക്കുറവ് മൂലം, പതിറ്റാണ്ടോളം സേവനത്തിലുള്ള ട്രെൻഡിംഗ് പേജ്, കൂടാതെ ‘ട്രെൻഡിംഗ് നൗ’ ലിസ്റ്റ് എന്നിവ 2025 ജൂലൈ 21 മുതൽ പൂർണമായി നിർത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്. 2015-ൽ ഇറക്കിയ ഈ ഫീച്ചറുകൾ ഒരുപാട് കാലം പുതിയ വീഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ട്രെൻഡിംഗ് പേജിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. […]Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും ചില്ലകള്‍ […]Read More
ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തേക്കാണ് അടിയന്തര പരോള്‍ നല്‍കിയത്. എന്നാൽ, പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയുടെ മനസിനെ ഹെെക്കോടതി പ്രശംസിച്ചു ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്നേഹനിധിയുമാണെന്ന് ഹെെക്കോടതി ചൂണ്ടിക്കാട്ടി. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി […]Read More
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഴിമതിയെ നിയമപരമാക്കാൻ ഇലക്ടറൽ ബോണ്ട് എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും എം എ ബേബി വിമർശിച്ചു. ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്; അഴിമതികൾ വെളുപ്പിച്ച് എടുക്കും. കൊടകര കേസിൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല. മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം. […]Read More
കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന് മനസിലാകണം. അതിനായി ഉച്ചത്തിൽ നമ്മൾ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്നും കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തത് അതിന് ഒരു അവസരമാണെന്നും കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണെന്നും അമിത് ഷാ വ്യക്തമാക്കി. […]Read More
Recent Posts
- മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
- ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
- പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
- തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
- വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

