തായ്ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്ലൻഡ് […]Read More
പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ […]Read More
ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പന്തിന്റെ കാലിന് ഗുരുതര പരുക്ക്. ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ സംഘം അറിയിച്ചു. ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. […]Read More
ഇന്ത്യയിൽ ഇനി സാങ്കേതിക വിദഗ്ധരെ നിയമിക്കേണ്ടതില്ല: ഗൂഗിളിനും മൈക്രോസോഫ്റ്റിനും ട്രംപിൻ്റെ നിർദ്ദേശം
ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ നിയമനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് കമ്പനികൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ സന്ദേശം അയച്ചു. ബുധനാഴ്ച വാഷിംഗ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ, അമേരിക്കൻ കമ്പനികൾ ഇപ്പോൾ ചൈനയിൽ ഫാക്ടറികൾ നിർമ്മിക്കുന്നതിനോ ഇന്ത്യൻ ടെക് തൊഴിലാളികൾക്ക് ജോലി നൽകുന്നതിനോ പകരം വീട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. പരിപാടിയിൽ സംസാരിച്ച ട്രംപ്, ടെക് വ്യവസായത്തിന്റെ “ആഗോളവാദ മാനസികാവസ്ഥ” എന്ന് വിശേഷിപ്പിച്ചതിനെ വിമർശിച്ചു, ഈ […]Read More
മോട്ടോ ജി86 പവർ (Moto G86 Power) സ്മാര്‍ട്ട്ഫോണ്‍ അടുത്ത ആഴ്ച ഇന്ത്യയിൽ പുറത്തിറങ്ങും. മോട്ടോറോളയിൽ നിന്നുള്ള വരാനിരിക്കുന്ന ഈ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണില്‍ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ചിപ്സെറ്റാണ് സജ്ജീകരിക്കുക. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 15-ലാണ് പ്രവര്‍ത്തിക്കുക. 256 ജിബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും 33 വാട്സില്‍ ചാർജ് ചെയ്യാൻ കഴിയുന്ന 6,720 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി86 പവറിനുണ്ടാകും. ഗൊറില്ല ഗ്ലാസ് 7i സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് സ്ക്രീനിലാണ് ഈ ഹാന്‍ഡ്സെറ്റ് വരിക. […]Read More
അവസാന മത്സരത്തിൽ വിജയം കാണാൻ കഴിയാതിരുന്നെങ്കിലും, ആന്ദ്രേ റസ്സൽ തന്റെ പതിവ് കരുത്തും ആത്മവിശ്വാസവുമൊത്ത് കളം നിറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം വെസ്റ്റിൻഡീസിന് നഷ്ടമായെങ്കിലും, റസ്സലിന്റെ 15 പന്തിൽ നിന്നുള്ള 36 റൺസ് പ്രകടനം എല്ലാവരുടെയും കൈയ്യടിയ്ക്ക് അർഹമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അതിസ്വാഭാവികമായ ഭീകരതയോടെ ബാറ്റ് വീശിയ റസ്സൽ, ബെൻ ഡാർഷുയിസിന്റെ ഓവറിൽ മൂന്ന് സിക്സുകളും ആഡം സാംപയെയും പിറകോട്ട് തള്ളിയ പ്രകടനവും സമർപ്പിച്ചു. പ്രത്യേകിച്ച്, ഗാലറിയിലേക്കുള്ള ആദ്യ സിക്സർ സൈറ്റ് സ്ക്രീൻ തുളച്ചത് കാണികൾക്ക് മഞ്ഞു […]Read More
2014 ജൂലൈയിലാണ് റെഡ്മി ഇന്ത്യയിൽ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെത്തി 11 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി റെഡ്മി രണ്ട് പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. റെഡ്മി ജൂലൈ 24-ന് ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ മാസം ആദ്യം റെഡ്മി ഷാംപെയ്ൻ ഗോൾഡ് നിറത്തിൽ നോട്ട് 14 പ്രോ+ 5ജി, നോട്ട് 14 പ്രോ 5ജി എന്നിവ […]Read More
ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഷെൽ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി […]Read More
ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാ വർഷവും ജൂലെെ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസിക ആരോഗ്യത്തിനും പ്രധാന്യം നൽകുന്നതിനെ കുറിച്ചും ദൈനംദിന ദിനചര്യകളിൽ സ്വയം പരിചരണ രീതികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സ്വയം പരിചരിചരണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം […]Read More
ഒമാനിലെ സലാലക്കടുത്ത് നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ജൂലൈ 23 ബുധനാഴ്ച ഒമാൻ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:02നാണ് ഭൂചലനം ഉണ്ടായത്. സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി ദോഫാർ ഗവർണറേറ്റിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പ പഠന കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.Read More

