ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. “മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം,” , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ […]Read More
വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും. പുതിയ നിയമം സെപ്റ്റംബർ […]Read More
കോംഗോയിൽ വീണ്ടും എബോള പടർന്ന് പിടിച്ച് 31 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം രാജ്യത്ത് സ്ഥിരീകരിച്ചും സാധ്യതകളുള്ളതുമായ 48 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായി രണ്ട് ജില്ലകളിൽ മാത്രം കണ്ടെത്തിയ എബോള കേസുകൾ ഇപ്പോൾ നാല് ജില്ലകളിലേക്കാണ് വ്യാപിച്ചതെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ബുലാപേ പട്ടണത്തിലാണ് രണ്ടാഴ്ച മുമ്പ് ആദ്യ കേസുകൾ […]Read More
വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടതുപക്ഷ സംഘടനയായ Antifa-യെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “ഈ ദുരന്തകാരിയായ ഇടതുപക്ഷ ഗ്രൂപ്പിനെ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു. നമ്മുടെ യുഎസ്എ പാട്രിയറ്റ്സിനെ ഈ വിവരം […]Read More
75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ […]Read More
ന്യൂഡല്‍ഹി: ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചൈന നിര്‍മിക്കുന്ന അണക്കെട്ടിന് ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് അരുണാചല്‍ പ്രദേശിലെ ദിബാങിൽ ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാൽ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് […]Read More
ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, […]Read More
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും.ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ […]Read More
കാഠ്മണ്ഡു: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. നേപ്പാളിലെ ആദ്യ ഇടക്കാല വനിതാ പ്രധാനമന്ത്രിയായിയാണ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടും. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാളിൽ കാവൽ സർക്കാരിനെ ആരു നയിക്കുമെനന്ന ചർച്ചയിൽ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ‘ജെന്‍സി’ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ പ്രക്ഷോഭകരിൽ ഒരു വിഭാഗം […]Read More
ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദർശനം ശനിയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇംഫാലിലെ കാംഗ്ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുക. അതിനാൽ ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തിയെ […]Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

