ഭൂമിയിൽ നിന്നും ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ 5.3 മില്യൺ ഡോളറിന് (45 കോടി രൂപ) വിറ്റു. ന്യൂയോർക്കിൽ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ ലേലത്തിലാണ് NWA 16788 എന്ന് പേരിട്ടിരുന്ന ചൊവ്വ ഉൽക്കാശില വൻ തുകയ്ക്ക് വിറ്റുപോയത്. നാളിതുവരെ ഒരു ഉൽക്കാശിലയ്ക്ക് ലേലത്തിൽ ലഭിക്കുന്ന പുതിയ റെക്കോർഡ് വിലയാണിത് എന്നാണ് റിപ്പോർട്ടുകൾ. ചൊവ്വയില്‍ നിന്ന് ശില എങ്ങനെ ഭൂമിയിലെത്തി? NWA 16788 എന്ന് പേരിട്ടിരിക്കുന്ന ഈ മാര്‍ഷ്യന്‍ ഉൽക്കാശിലയ്ക്കായി ഓൺലൈനിലും […]Read More
ഓട്ടോമാറ്റിക് സ്ക്രോളിംഗ് ഓപ്ഷൻ എന്ന ഒരു പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചില ഉപയോക്താക്കളിൽ ഈ ഫീച്ചറിന്റെ പരീക്ഷണം മെറ്റ ആരംഭിച്ചു. മൊബൈൽ ഉപയോക്താക്കൾക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. മെറ്റയുടെ മറ്റൊരു ആപ്ലിക്കേഷനായ ത്രെഡ്സിലെ ഒരു ഉപയോക്താവാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പങ്കിട്ടത്. ഓട്ടോ സ്ക്രോൾ സവിശേഷത ഉപയോക്താക്കളെ റീലുകളോ പോസ്റ്റുകളോ ഒന്നിനുപുറകെ ഒന്നായി സ്വമേധയാ സ്ക്രോൾ ചെയ്യാതെ കാണാൻ അനുവദിക്കുന്നു. ഇത് അനുഭവം കൂടുതൽ സൗകര്യപ്രദവും ഹാൻഡ്സ് ഫ്രീയുമാക്കുന്നു. റീലുകളോ വീഡിയോ ഉള്ളടക്കമോ […]Read More
ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം തലസ്ഥാനമായ ധാക്കയിൽ തകർന്നുവീണു. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിലെ മൈൽ സ്റ്റോൺ കോളേജിന് സമീപം വിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും നാല് പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ധാക്കയിലെ ഒരു സ്കൂൾ കാമ്പസിലാണ് അപകടം നടന്നത്. ബംഗളാദേശ് വ്യോമസേനയുടേതായ എഫ്-7 ബിജിഐ വിമാനം തകര്‍ച്ചയ്ക്കു കീഴായി അപകടസ്ഥലത്ത് പതിച്ചു എന്നത് ബംഗളാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് സ്ഥിരീകരിച്ചു. ഫയർ സർവീസ് […]Read More
തണുപ്പും മഴയും എല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായിരിക്കുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയതുമായ ലബുബു പാവകൾക്കായാണ് ഈ കാത്തിരിപ്പ്. മെൽബൺ നഗരത്തിലെ ബോർക്ക് സ്ട്രീറ്റിലാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾ വാങ്ങാനായി ജനക്കൂട്ടം തിരക്കേറിയത്. ‘അഗ്ലി ക്യൂട്ട്’ (ugly-cute) എന്ന് അറിയപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടും ആരാധകരാണ്. പാവകളെ വാങ്ങാനായി ആളുകൾ തണുപ്പിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ടിക്ടോക്കും […]Read More
തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ വിവരങ്ങള്‍ പോലും പങ്കുവച്ച് അതിനൊരു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എഐ വിഡിയോ എന്ന സൂചന പോലുമില്ലാതെ ട്രംപ് പങ്കുവച്ച ഈ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്. നോ വണ്‍ ഈസ് എബൗ ദ ലോ (ആരും നിയമത്തിന് അതീതരല്ല) എന്ന് പ്രമുഖ അമേരിക്കക്കാര്‍ പറയുന്ന യഥാര്‍ഥ ഭാഗത്തിന് ശേഷമാണ് എഐ നിര്‍മിത വീഡിയോ ആരംഭിക്കുന്നത്. ഓവല്‍ ഓഫിസില്‍ ട്രംപുമായി […]Read More
സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്സി എഫ്36 5ജി ഇന്ത്യൻ വിപണിയിൽ. 20,000 രൂപയിൽ താഴെ വിലയുള്ള ഈ ലോഞ്ച്, മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ സെഗ്മെന്റിനെ പിടിച്ചെടുക്കാനുള്ള സാംസങ്ങിന്റെ തന്ത്രത്തിലെ മറ്റൊരു ചുവടുവയ്പ്പാണ്. സൂപ്പർ അമോലെഡ് ഡിസ്പ്ലേ, എക്സിനോസ് 1380 പ്രോസസർ, 50 മെഗാപിക്സൽ ക്യാമറ എന്നിവയാൽ ഗാലക്സി എഫ്36 വേറിട്ടുനിൽക്കുന്നു, കൂടാതെ എഐ ഉപകരണങ്ങൾ മെച്ചപ്പെടുത്തിയ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നു. താങ്ങാനാവുന്നതും എന്നാൽ സവിശേഷതകളാൽ സമ്പന്നവുമായ ഉപകരണം തേടുന്ന സാങ്കേതിക താൽപ്പര്യക്കാരെ ലക്ഷ്യം വച്ചാണ് ഈ സ്മാർട്ട്ഫോൺ […]Read More
നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മഹ്ദി. സാമുവല്‍ ജെറോം ബിബിസിയില്‍ അവകാശപ്പെട്ടത് പോല അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നും ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘നിരവധി പ്ലാറ്റ്ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം പിരിച്ചു. പുതുതായി 40000 ഡോളറും അയാൾ പിരിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം […]Read More
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കേ, യുദ്ധത്തിൽ തകർന്ന ഗസ്സന്‍ സഹായവുമായി യുഎഇ. “ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3” പദ്ധതിയുടെ ഭാഗമായി, യുഎഇ അയച്ച എട്ടാമത്തെ സഹായക്കപ്പല്‍ ഈജിപ്തിലെ അല്‍ അറിഷ് തുറമുഖത്തേക്ക് എത്തും. കുടിവെള്ള ടാങ്കര്‍ യൂണിറ്റുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനടി കഴിക്കാവുന്ന ഭക്ഷണ സാമഗ്രികള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എന്നിവയാണ്. കടുത്ത പട്ടിണിയിലും തണുപ്പിലും അരക്ഷിതരായ ഗസ്സവാസികൾക്കായി, ഇതുവരെ യുഎഇ അയച്ച സഹായങ്ങള്‍ 55,000 ടണ്‍ വസ്തുക്കളെയാണ് പ്രതിനിധീകരിക്കുന്നത്. ഏഴ് […]Read More
ചൊവ്വ ഗ്രഹത്തില്‍ നിന്നും ഭൂമിയിൽ പതിച്ച ഒരു ഉല്ക്കാശിലയ്ക്ക്അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 5.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45 കോടി രൂപ)ക്ക് വിറ്റുപോയി. NWA 16788 എന്ന പേരിലാണ് ഈ അതിമൂല്യമായ ഉല്‍ക്കാശില പരിചിതമായത്. ഒരുപാട് പേരുടെ കണ്ണായിരുന്ന ഈ ശില ഒടുവില്‍ സ്വന്തമാക്കിയത് പേരുവെളിപ്പെടുത്താത്ത ഒരു ശേഖരകനാണ്. എക്കാലത്തെയും വിലകൂടിയ ചൊവ്വ ഉല്‍ക്കാശില ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലേല കമ്പനിയായ സത്തബീസ് ആയിരുന്നു ലേലത്തിന് നേതൃത്വം നല്‍കിയത്. പതിനഞ്ച് മിനിറ്റ് നീണ്ട ഉത്സാഹഭരിതമായ ലേലത്തിലൂടെ […]Read More
മരുഭൂമിയില്‍ ഹരിതവസന്തം വിരിയിക്കാന്‍ വന്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കി ദുബായ്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം മരങ്ങളാണ് ദുബായിൽ നട്ടുപിടിപ്പിച്ചത്. പ്രധാന റോഡുകളിലാണ് വനവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാല പാരിസ്ഥിതിക നേട്ടങ്ങള്‍ മുന്നില്‍കണ്ടും മനോഹരമായ ഹരിതഭംഗി ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.നഗരത്തെ കൂടുതല്‍ സുസ്ഥിരവും വാസയോഗ്യവുമാക്കുന്നതിനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയിലാണ് ഇത്രയധികം മരങ്ങള്‍ ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചത്. […]Read More

