പാരീസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഫ്രാന്‍സ് പൊലീസ് പിടികൂടിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പാരീസിലെ സെയിൻ-സെയിന്റ് – ഡെനിസിൽ നിന്നുള്ളവരാണ് പിടിയിലായവരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച പകലാണ് ലോകത്തെയാകെ ഞെട്ടിച്ച് മോഷണം നടന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തില്‍ നിന്ന് 88 മില്യണ്‍ വിലമതിക്കുന്ന ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന് ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും […]Read More
വാഷിങ്ടണ്‍: നിരീക്ഷണ പറക്കലിനിടെ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. അപകടത്തിൽ മൂന്നു പൈലറ്റുമാരെ രക്ഷപ്പെടുത്തി. യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകര്‍ന്ന ഹെലികോപ്ടര്‍. അമേരിക്കന്‍ സേനയിലെ പഴക്കമുള്ള […]Read More
വാഷിംഗ്ടൺ: അമേരിക്കയിൽ നൃത്തശാല പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ പ്രധാനഭാഗം പൊളിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ കിഴക്കുഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ കെട്ടിടമാണ് പൂര്‍ണമായും തകര്‍ത്തത്. ഏകദേശം 2635 കോടി രൂപ ചെലവിൽ വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുള്ള നൃത്തശാല നിർമിക്കാനാണ് ട്രംപിന്റെ പദ്ധതി. ഏതൊരു നിര്‍മ്മാണത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് പൊളിച്ചുനീക്കലിനും ഉയര്‍ന്ന നിര്‍മ്മാണച്ചെലവിനും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പറഞ്ഞു. കെട്ടിടം പൊളിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈറ്റ് ഹൗസിന്റെ […]Read More
ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം പുതിയ വഴിത്തിരിവിലേക്ക്.യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ 50 ശതമാനത്തിൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറയ്ക്കാൻ നിർണായക നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെങ്കിൽ, ഇന്ത്യയും യുഎസും തമ്മിൽ ഊർജം, കൃഷി എന്നീ മേഖലകളിൽ നിർണായകമായ വാണിജ്യ കരാറിൽ ഏർപ്പെടുമെന്നാണ്. ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വച്ച് ട്രംപും മോദിയും തമ്മിലുള്ള മീറ്റിങ്ങിന് ശേഷം വ്യാപാര കരാറുമായി ബന്ധപ്പെട്ട് അന്തിമ […]Read More
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനായിരുന്നില്ല. അതിനാൽ ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്കി.. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രധാനമന്ത്രി മോദി […]Read More
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങില്ലെന്ന് ചൈനയുടെ തീരുമാനത്തിനെതിരെ പ്രതികാര നടപടിയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഇതിനു പകരമായി ചൈനയിൽ നിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തിവെയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്. ‘നമ്മുടെ സോയാബീൻ മനഃപൂർവ്വം വാങ്ങാതിരിക്കുകയും ഇതിലൂടെ സോയാബീൻ കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. പാചക എണ്ണയുടെയും മറ്റ് ഘടകങ്ങളുടെയും കാര്യത്തിൽ ചൈനയുമായുള്ള ബിസിനസ്സ് അവസാനിപ്പിക്കുന്ന പ്രതികാര നടപടികൾ […]Read More
വാഷിങ്ങ്ടൺ: രഹസ്യ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതിനും ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ ആഷ്ലി ജെ ടെല്ലിസിനെ യുഎസ് പോലീസ് അറസ്റ്റു ചെയ്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു ആഷ്ലി ജെ ടെല്ലിസ്. രഹസ്യരേഖകള്‍ പ്രിന്റ് എടുക്കുകയും 1,000-ല്‍ അധികം പേജുകളുള്ള അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ വീട്ടിലെ ഫയലിംഗ് കാബിനറ്റുകളിലും മാലിന്യ സഞ്ചികളിലുമായി സൂക്ഷിക്കുകയും ചെയ്തു എന്നതാണ് ടെല്ലിസിനെതിരെയുള്ള ആരോപണം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശമ്പളം […]Read More
ടോക്കിയോ: ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തെ ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, വൈറസ് കൂടുതൽ തീവ്രമാകാൻ ഇതാണ് കാരണമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം,ദേശീയ ശരാശരി പകർച്ചവ്യാധി പരിധി മറികടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ 1.04 രോഗികളിലാണ് ബാധിച്ചിരിക്കുന്നത്. സാധാരണയായി നവംബർ അവസാനമോ […]Read More
കെയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്ന ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. “മൂവായിരം വർഷത്തിനുശേഷം മനുഷ്യരാശിയുടെ ചരിത്രനിമിഷം” എന്നാണ് കരാറിൽ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള ഈ കരാർ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവർ മധ്യസ്ഥരായി കരാറിൽ പങ്കെടുത്തു. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നതും ചർച്ചയായി. ഉടമ്പടിയുടെ ഭാഗമായി ബന്ദികളായിരുന്നവരുടെ കൈമാറ്റവും പൂർത്തിയായി. 2023 ഒക്ടോബർ […]Read More
ടെൽഅവീവ്: ഇസ്രയേല്‍-ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ആദ്യസംഘ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഏഴ് പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചത്. ബാക്കിയുള്ള 13 ഇസ്രയേൽ ബന്ദികളുടെ മോചനവും നടക്കും. രണ്ട് വര്‍ഷത്തിനു ശേഷം സ്വതന്ത്രരായ ഇവർ വൈദ്യപരിശോധനയ്ക്കു ശേഷം ബന്ദുക്കള്‍ക്കൊപ്പം ചേരും. സമാധാന കരാറിന്റെ ഭാഗമായി 1966 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയക്കും. ഗാലി ബെര്‍മാന്‍, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, അലോണ്‍ ഓഹെല്‍, ഒമ്രി മിറാന്‍, ഈറ്റന്‍ മോര്, ഗൈ ഗില്‍ബോവ-ദലാല്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ […]Read More

