മോസ്കോ: റഷ്യയിൽ സൈനിക കാർഗോ വിമാനം തകർന്നുവീണ് 29 പേർ മരിച്ചു. ക്രിമിയയിൽ ആന്റണോവ് എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 23 യാത്രികരും 6 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റഷ്യൻ അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വൈകിട്ട് ആറുമണിയോടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ടതായും പിന്നാലെ ക്രിമിയയിലെ കുന്നുകൾ നിറഞ്ഞ പ്രദേശത്ത് വിമാനം തകർന്നുവീണതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2014ൽ യുക്രെയിനിൽ […]Read More
ഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിനിടെ ഇന്ത്യയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടാൻ ഉപയോഗിക്കുന്ന ഇറാനിയൻ വിമാനത്തിന് യുഎസ് വ്യോമാക്രമണത്തിൽ കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്ന് ഇറാൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ ഈ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിൽ ഒന്നിന് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ വിമാനം മാനുഷിക സഹായം ശേഖരിക്കുന്ന ദൗത്യത്തിനായിരുന്നു നിയോഗിച്ചിരുന്നത്. യുഎസ് ആക്രമണം ഈ ദൗത്യത്തെ […]Read More
ടെഹ്റാൻ: യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അലിറേസ തങ്സിരിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള തന്ത്രം നിലനിർത്തിക്കൊണ്ട് ആക്രമണകാരികളായ ശത്രുക്കൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് തങ്സിരി മുൻപ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് തീരദേശ പ്രതിരോധം സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ശത്രുക്കൾ പൂർണമായും നശിപ്പിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നു അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും ഇറാൻ റവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു. 1980–1988 കാലഘട്ടത്തിലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ […]Read More
ഇറാൻ: ബുഷെർ ആണവനിലയത്തിന് നേരെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി ഇറാൻ . യുദ്ധകാലത്ത് ഈ നിലയം ലക്ഷ്യമാക്കുന്നത് മൂന്നാം തവണയാണെന്നും നിലവിൽ റിയാക്ടറിന് കേടുപാടുകളൊന്നുമില്ലെന്നും ഇറാനിയൻ ആണവോർജ സംഘടന വ്യക്തമാക്കി. എന്നാൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചാൽ മുഴുവൻ മേഖലയ്ക്കും ഭീഷണിയാകുമെന്ന് മുന്നറിയിപ്പും നൽകി. അതേസമയം, ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. റെവല്യൂഷണറി ഗാർഡ്സ് നാവികസേനയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥനായ ബെഹ്നാം റെസായി കൊല്ലപ്പെട്ടതായും ഇറാൻ സ്ഥിരീകരിച്ചു. മുമ്പ് ഇക്കാര്യം ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഔദ്യോഗിക […]Read More
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനിന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിവരെയാണ് പുതിയ സമയം അനുവദിച്ചതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇറാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഊർജ നിലയങ്ങളിലെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടപ്പോൾ താൻ പത്ത് ദിവസം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ […]Read More
കാഠ്മണ്ഡു: നേപ്പാളിന്റെ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിനത്തിൽ രാവിലെ 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു ചടങ്ങ്. 15 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 5ന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി മൂന്നിൽ രണ്ട് സീറ്റുകളുടെ വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു. നേപ്പാൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ റാപ്പറായും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച പാർട്ടി രാജ്യത്തെ പ്രധാന പാർട്ടികളെ മറികടന്ന് ശ്രദ്ധേയ വിജയം […]Read More
ടെഹ്റാൻ: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൽഖാദറെ നിയമിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അലി ലാറിജാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ നിയമനം. ഇറാനിയൻ സർക്കാർ ടെലിവിഷനാണ് ഇക്കാര്യം അറിയിച്ചത്. ഐആർജിസിയുടെ മുൻ കമാൻഡറായിരുന്ന മുഹമ്മദ് ബാഗർ സോൽഖാദർ നിലവിൽ കാര്യനിർവാഹക കൗൺസിൽ സെക്രട്ടറിയായാണ് പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ പ്രതിരോധം, ആണവ-വിദേശ നയരൂപീകരണം തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹത്തിനായിരിക്കും ആദ്യഘട്ടത്തിൽ. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി ലാറിജാനി കൊല്ലപ്പെട്ടത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാനിലെ […]Read More
ടെഹ്റാൻ: ബുഷെഹ്ര് ആണവകേന്ദ്രത്തിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാൻ . ചൊവ്വാഴ്ച വൈകിട്ടോടെയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആണവോർജ സംഘടന അറിയിച്ചു. ആണവകേന്ദ്രത്തിന്റെ പരിസരത്ത് ഒരു പ്രക്ഷേപണ വസ്തു പതിച്ചതായാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ സാമ്പത്തികമോ സാങ്കേതികമോ ആയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സൈനികരെ വിന്യസിക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ മേഖലയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ […]Read More
കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു.Read More
വാഷിങ്ടൺ സിറ്റി: പശ്ചിമേഷ്യയിൽ താല്ക്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്. അഞ്ച് ദിവസത്തേക്കാണ് താല്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ശത്രുത അവസാനിപ്പിക്കുന്ന കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായും ക്രിയാത്മക ചർച്ച നടന്നു എന്നും ട്രംപ് അറിയിച്ചു.Read More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

