ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ ആറു രാജ്യങ്ങൾ മുന്നോട്ടുവന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, ജപ്പാൻ എന്നിവയാണ് സഹായം വാഗ്ദാനം ചെയ്തത്. ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളെ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ ഹോർമുസിൽ സംഘർഷം മൂലം ഗതാഗത തടസ്സം നേരിടുന്നതിനാൽ, ഊർജ്ജ വിപണികളെ സ്ഥിരപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉൽപ്പാദനം […]Read More
മോസ്കോ: ചൈന ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യൻ എണ്ണ ടാങ്കർ യാത്രാമധ്യേ ഇന്ത്യയിലേക്ക് വഴി തിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ‘ദി അക്വ ടൈറ്റൻ’ എന്ന പേരിലുള്ള റഷ്യൻ കപ്പലാണ് ഇന്ത്യൻ തുറമുഖം ലക്ഷ്യമാക്കി കുതിക്കുന്നത്. മാർച്ച് 21ന് ന്യൂ മംഗളൂർ തീരത്ത് ഈ കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം. ബാൾട്ടിക് തുറമുഖത്ത് നിന്നും ജനുവരിയിൽ യാത്ര പുറപ്പെട്ട ഈ കപ്പൽ മാർച്ച് പകുതിയോടെ ചൈനയിലെ റിസാവോ തീരത്ത് എത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. […]Read More
ടെഹ്റാൻ: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. എന്നാൽ ഈ വാർത്തയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1980-ലെ ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത ഖത്തീബ്, ഇറാന്റെ ജുഡീഷ്യറിയിലും ഇന്റലിജൻസ് വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രമുഖ ഷിയാ പണ്ഡിതനാണ്. ഇറാനിലെ ഉന്നത നേതാക്കളെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക […]Read More
കാബൂള്: അഫ്ഗാനിസ്ഥാനിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ 250-ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ് അറിയിച്ചു. ലഹരിവിമുക്ത ആശുപത്രിയെ ലക്ഷ്യം വച്ചു നടന്ന ഈ ആക്രമണം ചികിത്സയിലായിരുന്ന നിരവധി പേരുടെ ദാരുണാന്ത്യത്തിന് കാരണമായെന്ന് താലിബാൻ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്. നൻഗഹാർ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കാണ് തങ്ങൾ പ്രഹരമേൽപ്പിച്ചതെന്നും […]Read More
ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസി ഹെലിപാഡിനു നേരെ മിസൈൽ ആക്രമണം. എംബസിയിൽ നിന്ന് പുക ഉയരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ എംബസി പ്രതികരിച്ചിട്ടില്ല. നിരവധി സർക്കാർ സ്ഥാപനങ്ങളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് ഡ്രോണുകൾ പതിച്ചത്. ആക്രമണത്തെ തുടർന്ന് ഇറാഖിലെ യുഎസ് പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വടക്കൻ ഇറാഖിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രഞ്ച് പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം ഇറാഖിൽ […]Read More
രാജ്യത്തെ വിവിധ വംശങ്ങൾ തമ്മിൽ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘വംശീയ ഏകതാ’ നിയമം ചൈന പാസാക്കി. പുതിയ നിയമപ്രകാരം എല്ലാ കുട്ടികൾക്കും മാൻഡരിൻ പഠനം നിർബന്ധമാക്കി. ഇതോടെ ടിബറ്റൻ, ഉയ്ഗുർ, മംഗോളിയൻ എന്നിവ ഉൾപ്പെടെയുള്ള ന്യൂനപക്ഷ ഭാഷകളുടെ ഉപയോഗം കുറയുമെന്ന ആശങ്ക ഉയരുന്നു. രാജ്യത്തെ 56 വംശങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കാനാണ് നിയമമെന്നാണ് ചൈനീസ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ പുതിയ നിയമം ന്യൂനപക്ഷ സമൂഹങ്ങളുടെ ഭാഷാ–സാംസ്കാരിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശകർയും ആരോപിക്കുന്നു. നാഷണൽ […]Read More
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കയുടെ മിലിറ്ററി എയർക്രാഫ്റ്റ് KC-135 തകർന്നു വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വെടിവെപ്പിൽ അല്ല വിമാനം തകർന്നതെന്ന് യുഎസ് സെൻട്രൽ കമാൻ്റ് പറഞ്ഞു.ഇറാൻ-ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം മിഡിൽ ഈസ്റ്റിൽ തകർന്ന് വീഴുന്ന യുഎസിൻ്റെ നാലാമത്തെ വിമാനമാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മൂന്ന് F-35 വിമാനങ്ങൾ കുവൈറ്റിൽ വെടി വെച്ചിട്ടിരുന്നു. തകർന്ന KC-135 എയർക്രാഫ്റ്റ് 60 വർഷമായി യുഎസ് മിലിറ്ററിയുടെ ഭാഗമാണ്. മറ്റ് എയർക്രാഫ്റ്റുകൾക്ക് ഇന്ധനം നിറക്കുന്നതിന് വേണ്ടിയാണ് […]Read More
ടെഹ്റാൻ: ഇറാൻ്റെ പുതുതായി അധികാരമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് സമ്പൂർണ പിന്തുണ അറിയിച്ച് ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ. ഇറാനെതിരായ ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ അപലപിച്ച കിം ജോങ് ഉൻ പ്യോങ്യാങിലെ യുദ്ധ കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണവും നടത്തി. ഉന്നിൻ്റെ മേൽ നോട്ടത്തിൽ നടക്കുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിക്ക് അധികാരം നൽകാനുള്ള തീരുമാനത്തെ തങ്ങൾ അംഗീകരിക്കുന്നുവെന്ന് നോർത്ത് കൊറിയയുടെ […]Read More
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ തായ് പതാക വഹിച്ച ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഇന്ത്യയിലെ കാണ്ട്ല തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. മയുരീ നാരീ എന്ന ചരക്ക് കപ്പലാണ് ആക്രമിക്കപ്പെട്ടത്. നിലവിൽ ഇരുപത് നാവികരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും റോയൽ തായ് നേവി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ തായ് നേവി വ്യക്തമാക്കി. സംഭവത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെയും ആരും […]Read More
ടെഹ്റാൻ: സൗദി അറേബ്യയിലും കുവൈറ്റിലും പുലർച്ചെ ഇറാൻ ഡ്രോണ് ആക്രമണം. എണ്ണ സമ്പന്നമായ കിഴക്കൻ മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോണുകൾ തങ്ങൾ തകർത്തുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതിനിടെ ആവശ്യമായി വരുന്ന കാലം വരെ തങ്ങൾ ആക്രമണം തുടരുമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തള്ളിക്കളയുന്നതായും ഇറാൻ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതികരണം. അമേരിക്കയുമായുള്ള ചർച്ച തങ്ങളുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം പറഞ്ഞുRead More
Recent Posts
- പ്ലസ് വൺ ഫലം ഇന്ന് ; വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപനം
- ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
- കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം പരിശോധന നടത്തി; മണ്ണ് നീക്കൽ റിപ്പോർട്ടിന് ശേഷം തീരുമാനമെന്ന് സർക്കാർ
- ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്; ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളത്തോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപനം
- ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെ കടുത്ത നീക്കം; ഇറാനിയൻ കപ്പലുകൾക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

