ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.Read More
ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് ട്രംപ് നേരത്തെ മടങ്ങുന്നത്. എന്നാൽ, ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയത്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് […]Read More
ടെഹ്റാൻ: ഇറാൻ മിലിറ്ററി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. നാലുദിവസം മുൻപാണ് ഇറാന്റെ പുതിയ സൈനിക കമാൻഡർ ആയി അലിഷദ്മാനി നിയമിതനായത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാന്റെ വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അലി ഇറാന്റെ ആക്രമണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ് ) പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിൽ അലിഷദ്മാനി […]Read More
ടെഹ്റാനിലെ സത്താര്‍ഖാന്‍ സ്ട്രീറ്റിലെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ ജൂണ്‍ 12-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയന്‍ യുവ കവിയും ഇഗ്ലീഷ് അധ്യാപികയുമായ പര്‍ണിയ അബ്ബാസിയും കുടുംബവും കൊല്ലപ്പെട്ടു. പര്‍ണിയ അബ്ബാസിയുടെ പിതാവ് പര്‍വിസ് അബ്ബാസി, മാതാവും അധ്യാപികയുമായിരുന്ന മസൂമ ഷഹ്രിയാരി, ഇളയ സഹോദരനും യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുമായ പര്‍ഹം അബ്ബാസി എന്നിവരാണ് പര്‍ണിയയ്ക്കൊപ്പം കൊല്ലപ്പെട്ടത്. ഇരുപത്തിനാലാം പിറന്നാള്‍ ആഘോഷത്തിന്റെ മധുരമവസാനിക്കും മുൻപാണ് പർണിയ വിടവാങ്ങിയത്. ജന്‍ സി കവികളില്‍ ഇറാന്റെ ശബ്ദമായി അറിയപ്പെട്ടിരുന്ന പര്‍ണിയ അബ്ബാസിയുടെ വിഖ്യാത കവിതയായ ‘The […]Read More
ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര് വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്കാണ് മാറ്റിയത്. ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളെ […]Read More
ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിലേക്ക് തൽസമയ സംപ്രേഷണത്തിനിടെ ഇസ്രായേൽ ബോംബിട്ടു. ആക്രമണത്തിൽ കെട്ടിടം ഇടിഞ്ഞു വീണു. ആക്രമണം നടന്നതായി ഇറാൻ സ്ഥിതീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ് നെറ്റ്വർക്കിൽ തത്സമയ പരിപാടികൾ നിർത്തിച്ചിവച്ചു. പിന്നീട് കുറച്ച് മിനിറ്റുകൾക്ക് ശേഷം ലൈവിലുണ്ടായിരുന്ന അവതാരിക സഹർ ഇമാമി മറ്റൊരു സ്റ്റുഡിയോയിൽ നിന്ന് ലൈവ് പുനരാരംഭിക്കുകയും ചെയ്തു.Read More
ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്.Read More
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു.Read More
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും കുടുംബവും ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസണിലെ ബങ്കറിലാണ് അഭയം തേടിയതെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നീക്കം. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാല് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ മരണസംഖ്യ 224 ആയി.ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിലും സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആയത്തൊള്ള ഖമനേയി ബങ്കറിൽ അഭയം തേടിയിരിക്കുന്നത്. […]Read More
ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

