ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടെ തെക്കൻ ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബീർഷെബയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിൽ മൂന്ന് പേർ മരിച്ചു. പലർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.Read More
ദോഹ: ഖത്തറിലെയും ഇറാഖിലെയും യു.എസ്. സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം. ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ് ആക്രമണത്തിൽ പ്രധാനമായും ലക്ഷ്യമാക്കിയതെന്നാണ് വിവരം. മിസൈൽ ആക്രമണത്തെ തുടർന്ന് ദോഹ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണം ഫലപ്രദമായി തടയാനായെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകൾ […]Read More
ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇരുവരും വെസ്റ്റേൺവാൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയത്. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പ്രാർത്ഥന അർപ്പിക്കാനായിരുന്നു ഇരുവരും ഞായറാഴ്ച വൈകുന്നേരം വെസ്റ്റേൺവാളിൽ എത്തിയത്. ‘അത്ഭുതങ്ങൾക്ക് സർവ്വശക്തന് നന്ദി’ എന്ന് നെതന്യാഹു പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി പ്രത്യേക പ്രാർത്ഥന നടത്തിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]Read More
ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി. മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘമാണ് ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇയാൾ. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ […]Read More
തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും […]Read More
അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു.Read More
ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്.Read More
ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിന് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന് സൈനിക തലവന് അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയതും വലിയ ചര്ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ […]Read More
Recent Posts
- നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം തുറക്കാൻ തീരുമാനം
- പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കും; 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്
- “ഗവർണറുടെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം; വിദ്യാർത്ഥികൾക്ക് ഭീഷണി
- ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’: മണൽ മാഫിയയിൽ കോടിയിലേറെ അഴിമതി; 14 ഉദ്യോഗസ്ഥർ കുടുങ്ങി
- വെടിനിർത്തൽ അവസാനിക്കുമ്പോൾ സംഘർഷം കടുപ്പിക്കുന്നു: യുഎസുമായി ചർച്ചകൾക്ക് ഇറാൻ ഇല്ല

