ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വൻ ആക്രമണം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. ഇസ്രയേലിൽ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ഉടൻ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു […]Read More
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ താൻ നടത്തിയ പോസ്റ്റുകൾ അതിരുവിട്ടതായി കുറ്റസമ്മതം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്.തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഖേദപ്രകടനം നടത്തിയത്. “പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ചില പോസ്റ്റുകളിൽ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു,” എന്ന് മസ്ക് എക്സിൽ കുറിച്ചു. സൗഹൃദവും ബിസിനസ് ബന്ധവും പുലർത്തിയിരുന്ന ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ വാക്പോര് നടത്തിവരികയാണ്. സർക്കാരിന്റെ ചെലവുചുരുക്കാനുള്ള ‘ഡോജ് […]Read More
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്. ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്. നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും […]Read More
അനധികൃത കുടിയേറ്റത്തിനെതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തില്പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് മേയര്‍ കാരന് ബാസിന്റേതാണ് പ്രഖ്യാപനം.എന്നാൽ, നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസോം നല്കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളി.ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടത്തുന്ന റെയ്ഡുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് മേയര്‍ കാരന് ബാസ് പറഞ്ഞു. പ്രക്ഷോഭത്തില്‍ നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ […]Read More
പാരിസ്: ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫ്രീഡം ഫ്ലോട്ടില കപ്പലിലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗിനെ പാരിസിലേക്ക് തിരിച്ചയച്ചു. ഫ്രീഡം ഫ്ലോട്ടില കപ്പലിലെ നാല് ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. പാരിസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ ഇറങ്ങിയ ഗ്രേറ്റ തുംബർഗ് പോരാട്ടം ഇനിയും തുടരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. “നിയമവിരുദ്ധമായി ഇസ്രായേൽ ഞങ്ങളെ തട്ടി കൊണ്ടുപോയി തടവിലാക്കി. അവിടെ ഇനിയും തുടരുന്നവരുണ്ട്. അവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഗസ്സയിലെത്തി അവിടെയുള്ളവർക്ക് സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഴിയുന്നതെല്ലാം ഇനിയും […]Read More
ഫ്ലോറിഡ: ഇന്ന് നടക്കാനിരുന്ന ആക്സിയം 4 വിക്ഷേപണം ഇന്ധനചോർച്ചയെ തുടർന്ന് മാറ്റിവച്ചു. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു. ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് പുറപ്പെടാനിരിക്കവേയാണ് ഇന്ധന ചോർച്ച കണ്ടെത്തുന്നത്. നാലാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പരിശോധനകൾ നടത്തിയ ശേഷം വിക്ഷേപണ തീയതി അറിയിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു.Read More
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചിട്ടുണ്ട്. 2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ വിരമിക്കലെന്നാണ് വിവരം. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും […]Read More
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് വെടിവെപ്പുണ്ടായത്. ഗ്രാസിലെ അപ്പർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് ലഭിക്കുന്ന വിവരം.Read More
കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ […]Read More
യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം. […]Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

