എഫ്എഫ്സി സംഘടിപ്പിച്ച ദൗത്യത്തിന്റെ ഭാഗമായി മാഡ്ലീൻ ബോട്ടില്‍ പലസ്തീനിലേക്ക് പുറപ്പെട്ട ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനായി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിൽ നിന്ന് മടങ്ങും. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ […]Read More
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്കുള്ള ബഹിരകാശ ദൗത്യമായ ആക്സിയോം 4 ന്റെ വിക്ഷേപണം നാളെ (ബുധനാഴ്ച)ക്ക് മാറ്റി. ഇന്ന് വൈകിയിട്ട് നടക്കേണ്ട ദൗത്യമാണ് മോശം കാലാവസ്ഥ മൂലം മാറ്റിയത്. വിക്ഷേപണം നാളെ 5:30 ന് നടക്കും. ഇന്ത്യൻ ബഹിരകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ആക്സിയോം 4. 14 ദിവസമാണ് ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ വിക്ഷേപണത്തിലുള്ള മാറ്റം […]Read More
ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ സെെന്യം തടഞ്ഞത്. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ളവർ ബോട്ടിലുണ്ടായിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ ആറിനാണ് ആക്ടീവിസ്റ്റുകളുമായി സഹായ ബോട്ട് പുറപ്പെട്ടത്. ‘മാഡ്ലീൻ’ എന്ന് പേരിട്ടിരിക്കുന്ന […]Read More
ബോഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ശനിയാഴ്ച പരിപാടിയിൽ പങ്കെടത്തുകൊണ്ടിരിക്കെയാണ് കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേലിന് വെടിയേറ്റത്. ഇതൊരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.Read More
വാഷിങ്ടൺ: ഡൊണൾഡ് ട്രംപ് തന്റെ ടെസ്ല കാർ ഒഴിവാക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെ വിമർശിച്ച ഇലോൺ മസ്കുമായുള്ള തർക്കം നിലനിൽക്കവേയാണ് ട്രംപിന്റെ ഈ നീക്കം. ടെസ്ല കാർ മസ്ക് സമ്മാനമായി നൽകിയതല്ലെന്നും കാറിന്റെ യഥാർത്ഥ വില നൽകിയാണ് വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കി.Read More
ന്യൂഡൽഹി: ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി -7 ഉച്ചക്കോടി നടക്കുന്നത്. ജി -7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.Read More
വാഷിങ്ടൻ: 2024 ലെ തിരഞ്ഞെടുപ്പിൽ തന്റെ സഹായമില്ലായിരുന്നെങ്കിൽ ട്രംപ് തോറ്റുപോയേനെ. ട്രംപ് നന്ദികേട് പറയുന്നു. ഇലോൺ മസ്ക് പറഞ്ഞു. ട്രംപിന്റെ നികുതി നിയമത്തിനെതിരെയുള്ള മസ്കിന്റെ വിമർശനത്തിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മസ്ക്കിന്റെ പ്രതികരണം. നികുതി നിയമം തന്നെ കാണിക്കാതെ അതിവേഗം പാസാക്കി എന്ന് മസ്ക് ആരോപിച്ചു. മസ്കിന്റെ വിമർശനത്തിൽ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചു. മസ്കുമായുള്ള മികച്ച ബന്ധം തുടരുമെന്നതിൽ ഉറപ്ലില്ലെന്നും ട്രംപ് പറഞ്ഞു.Read More
ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കാർ അപകടത്തില്‍ മരിച്ചിട്ടും ഇന്നും ഏറെ ആരാധകരുള്ള ബ്രീട്ടീഷ് രാജകുടുംബാംഗമായ ഡയാന രാജകുമാരിയുടെ കുട്ടിക്കാല വസതിയിലെ ഫാം ഹൗസ് തീ പടിത്തത്തിൽ കത്തിയെരിഞ്ഞു. ആരോ ഫാം ഹൗസിന് തീയിട്ടുവെണെന്നാണ് പ്രാഥമിക നിഗമനം. അൽഥോർപ് ഹൗസ് ഏസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഫാം ഹൗസാണ് കത്തിയമർന്നത്. കിംഗ്സ്ത്രോപിലെ മില്‍ ലൈനിലുള്ള ഡല്ലിംഗ്ടൺ ഗ്രേഞ്ച് ഫാർമ്ഹൗസിൽ രാത്രി ഒന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. വലിയ തോതിലുള്ള തീ പിടിത്തമാണ് ഫാം ഹൗസിലുണ്ടായതെന്ന് നോർത്ത്ഹാംഷെയര്‍ പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഡയാന […]Read More
പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൻ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്Read More
Recent Posts
- ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
- ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
- മുനമ്പം ഭൂസമരം താല്‍ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
- ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു
- അനധികൃത സ്വത്ത് സമ്പാദന കേസ് ; എം ആര് അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

