വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയേകി രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസ്സാത്തി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർലോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് […]Read More
ജപ്പാന് : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പരാജയം നേരിട്ടിരുന്നു. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് […]Read More
പാകിസ്ഥാന് നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട്മായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട് 463 ഫോണ്‍ കോളുകളും എന്‍ഐഎ പരിശോധിച്ചു.മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് […]Read More
റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ വിപ്ലവത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇന്ത്യ പാക് അതിർത്തിയിൽ വിന്യസിച്ച എസ് 400 മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്.എന്നാൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ […]Read More
ബെയ്ജിങ്: . രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചു സൈനിക പരേഡുമായി ചൈന. പതിനായിരം സൈനികർ പരേഡിൽ പങ്കെടുത്തത്. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. ചൈനീസ് തലസ്ഥാനത്തെ പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്. കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. […]Read More
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. . രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. […]Read More
ദില്ലി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ ബാരലിന് നാല് ഡോളർ വരെ വില കുറച്ചതായി റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും.അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാരലിന് ഒരു ഡോളർ കിഴിവാണ് ജൂലൈ മാസത്തിൽ റഷ്യ ഇന്ത്യയ്ക്ക് […]Read More
ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിൽ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു.18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച രാഷ്ട്രീയ റാലിയിലാണ് സ്ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. ജനങ്ങള്‍ റാലിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാര്‍ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര്‍ ബോംബാക്രമണമാണെന്ന് […]Read More
ബ്രസൽസ്: യുഎൻ അസംബ്ലിയിൽ പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട് വ്യക്തമാക്കി. ഇസ്രയേലിനെ വീണ്ടും സമ്മർദ്ദത്തിൽ ആക്കുന്നതാണ് നടപടി. സമാന നീക്കവുമായി നേരത്തെ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ എത്തിയിരുന്നു. ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വീണ്ടും അവർത്തിക്കപ്പെടുന്നതിനു പിന്നാലെയാണ് ബെൽജിയത്തിന്റെ ഈ സുപ്രധാന നടപടി . ഇസ്രയേൽ ഗാസയിൽ ചെയ്യുന്നതു അന്താരാഷ്ട്ര നിയമങ്ങളുടെ ലംഗമാണ് എന്നുള്ളത് ആഗോള തലത്തിൽ വിമർശനം ഉയർന്നിരുന്നു. പലസ്തീനിൽ നടക്കുന്ന മാനുഷിക […]Read More
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഏകപക്ഷീയവും ദുരന്തമായിരുന്നുവന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ ഉച്ചകോടിയുടെ ഭാഗമായി ചൈനയിലെ ടിയാന്‍ജിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകപക്ഷീയം; യുഎസിനുമേൽ ചുമത്തിയ തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്ന് ട്രംപ്മായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും ഇന്ത്യയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. “ഇന്ത്യ-യുഎസ് വ്യാപാരം […]Read More
Recent Posts
- പാലക്കാട് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
- സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം എത്തും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
- ചീഫ് ജസ്റ്റിസിന് നേർക്ക് ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതി രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
- പാലക്കാട് വിദ്യാർഥി ജീവനൊടുക്കിയതിൽ നടപടി; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെന്ഷന്