Latest News

Tags :accident

Uncategorized

മംഗളൂരുവിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിടെ താരതോട്ടയിൽ രാത്രി 11:40നാണ് അപകടം. മലപ്പുറം അരീക്കോട് സ്വദേശി അമലാണ്(28) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല.Read More

Kerala

നിയന്ത്രണം വിട്ട പോലീസ് ജീപ്പ് വൈദ്യുത തൂണിൽ ഇടിച്ചു; പോലീസുകാരന് പരിക്ക്

കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്കേറ്റു. രാവിലെ ഏഴു മണിക്ക് ദേശീയപാതയിൽ വെണ്ണക്കാട് വച്ചായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുമ്പോഴാണ് ജീപ്പിന്റെ നിയന്ത്രണം വിട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുRead More

world News

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങള്‍ സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍ നിന്നും മോചിതരായി, വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെയാവും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനിക്കുക. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് […]Read More

world News

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്റോബിയിലേക്ക് റോഡുമാർഗ്ഗം എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, വേൾഡ് മലയാളി അസോസിയേഷൻ പ്രവർത്തകരും ഇത് സംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്. ഖത്തറിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തിൽപെട്ടത്. നിലവിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എല്ലാവരും […]Read More

Uncategorized

കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കാരപ്പറമ്പിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. എതിർ ദിശയിൽ മറ്റൊരു കാറും ബൈക്കും വന്നത് കാറിന്റെ നിയന്ത്രണം വിടാൻ കാരണമായി. കാർ കനോലി കനാലിലേക്ക് മറിഞ്ഞു. കായലിലെ പായലിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കാറുള്ളത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

Uncategorized

ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

ന്യൂഡൽഹി: ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾളും മരണപ്പെട്ടു. 10 വയസ്സുള്ള രണ്ടു കുട്ടികളും പിതാവുമാണ് മരണപ്പെട്ടത്. അഗ്നിബാധയിൽ രക്ഷപ്പെട്ട ഭാര്യയും മൂത്ത മകനും ചികിത്സയിലാണ്. ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടുത്തമുണ്ടായത്.Read More

Uncategorized

കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ 5 പേർ മലയാളികൾ

ദോഹ: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ 5 പേരും മലയാളികൾ. മരിച്ചവരിൽ മൂന്ന് സ്ത്രീകളും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട ബസ് വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 14 മലയാളികളും കർണാടക ഗോവൻ സ്വദേശികളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരിച്ച മലയാളികളിൽ ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ(41), ടൈറ റോഡ്രിഗ്വസ്(8), റൂഹി മെഹ്റിൽ […]Read More

world News

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ […]Read More

Kerala

പൂച്ച കുറുകെ ചാടി വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടി വാഹനാപകടത്തിൽ പെട്ട് ചിലകിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ്(32) മരിച്ചത്. ഭർത്താവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി. പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നേടിയ തളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുമിക്ക് തലക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.Read More

Kerala

അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത് നാല്‍പതോളം പേരെന്ന് മന്ത്രി വി എന്‍ വാസവന്‍

കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത് നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. അപക‌ടത്തെ തുടർന്ന് പതിനെട്ട് പേര്‍ കടലില്‍ ചാടിയിരുന്നു. ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തി. തീപടര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അന്‍പത് കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യ വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും ഏകോപിക്കുന്നതെന്നനും മന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes