കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. വാൻ ഹായി 503 എന്ന സിങ്കപ്പൂർ പതാകയുള്ള കപ്പലാണെന്നാണ് വിവരം. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ വെച്ചാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 പേർ സ്വയരക്ഷക്കായി കടലിൽ ചാടി. മറ്റുള്ളവർ ഇപ്പോഴും കപ്പലിലുണ്ട്. ചില ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഫീഡർ കപ്പലാണെന്ന് സൂചന. 650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നതിൽ 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് […]Read More
Tags :accident
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ വച്ച് നടത്തും. ഞായറാഴ്ച്ച വീട്ടിൽ പൊതുദർശനം നടത്തും. അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും കുടുംബാംഗങ്ങളും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും. ഷൈനിന്റെ പിതാവ് ചാക്കോയെ രക്ഷിക്കാനായില്ല.Read More
ബെംഗളൂരു: ആർസിബി വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ വിരാട് കോലിക്കെതിരെ പരാതി. പരിപാടിയിൽ പങ്കെടുക്കാൻ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും പരാതി മുന്നോട്ടുവയ്ക്കുന്നു. ദുരന്തത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് വെങ്കിടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിൽ വിരാട് കോലിക്കെതിരെ പരാതി നൽകിയത്. നിലവിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറസ്റ്റ് […]Read More
ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റ് വിജയാഘോഷത്തെ തുടർന്നുണ്ടായ അപകടത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലല്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. പരിപാടി നടത്തണമെന്നത് സർക്കാരിന്റെ തീരുമാനമായിരുന്നു. ഉന്നത തലങ്ങളിൽ നിന്ന് പരിപാടിക്ക് അനുമതിയുണ്ടായിരുന്നു. മിനിസ്റ്റർ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ, ക്യാബിനറ്റ് മിനിസ്റ്റർ, സീനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടിക്ക് സൗകര്യമൊരുക്കിയത് സർക്കാരാണ്. അസോസിയേഷൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് […]Read More
ബെംഗളൂരു: ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ മാർക്കറ്റിംഗ് മേധാവി നിഖിൽ സോസലെയെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ 11 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡി എൻ എ യുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ആരാധകരുടെ തിരക്കിൽപ്പെട്ട് 13 വയസ്സുകാരി ഉൾപ്പെടെ 11 പേർ മരിച്ചതിൽ കർണാടക […]Read More
ബെംഗളൂരു : നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ അപകടത്തിൽ പെട്ട് മരിച്ചു. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. സേലം ബെംഗളൂരു ദേശീയ പാതയിൽ ധർമ്മപുരിയ്ക്കടുത്ത് പാലക്കോട് വച്ചാണ് അപകടം. ബെംഗളൂരുവിലേക്ക് ചികിത്സക്കായി പോകവേയാണ് അപകടം. അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവർ പാൽക്കോട്ട് ആശുപത്രിയിൽ ചികിത്സയിലാണ്Read More
കോഴിക്കോട്: കെഎസ്ഇബി കരാറെടുത്ത ബൊലേറോ പിക്കപ്പ് വാൻ കത്തിനശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബൊലേറോ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ വച്ചാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തായുണ്ടായിരുന്ന പെട്രോള്‍ പമ്പില്‍ നിന്നും ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ എത്തിച്ചാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. വാഹനം കത്തിനശിച്ച നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്ത് എത്തി പരിശോധന […]Read More
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു.Read More
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലേക്ക് കൂറ്റൻ മരം വീണ് നിരവധി യാത്രക്കാർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. ബസ് കണ്ടക്ടർ അടക്കം 15-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി. കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടർ സുനിൽ ദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.Read More

