Tags :iran-israel conflict
സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് ഇറാന്‍ എത്രയും വേഗം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് ആയത്തുള്ള അലി ഖമനേയിയുടെ പ്രതികരണം. സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ല. യുദ്ധം ആരംഭിക്കുമെന്നും ഖമനേയി പറഞ്ഞു. അലി ഖമനയിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. […]Read More
ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു.Read More
ടെഹ്റാൻ: ഇറാൻ മിലിറ്ററി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. നാലുദിവസം മുൻപാണ് ഇറാന്റെ പുതിയ സൈനിക കമാൻഡർ ആയി അലിഷദ്മാനി നിയമിതനായത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാന്റെ വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അലി ഇറാന്റെ ആക്രമണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ് ) പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിൽ അലിഷദ്മാനി […]Read More
ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാര്‍ത്ഥികളാണ് എന്നുമാണ് വിവരം. 600 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഖോമിലേക്കാണ് മാറ്റിയത്. ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാര്‍ത്ഥികളെ […]Read More
ടെഹ്റാൻ: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിലേക്ക് തൽസമയ സംപ്രേഷണത്തിനിടെ ഇസ്രായേൽ ബോംബിട്ടു. ആക്രമണത്തിൽ കെട്ടിടം ഇടിഞ്ഞു വീണു. ആക്രമണം നടന്നതായി ഇറാൻ സ്ഥിതീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക്കിൽ തത്സമയ പരിപാടികൾ നിർത്തിച്ചിവച്ചു. പിന്നീട് കുറച്ച് മിനിറ്റുകൾക്ക് ശേഷം ലൈവിലുണ്ടായിരുന്ന അവതാരിക സഹർ ഇമാമി മറ്റൊരു സ്റ്റുഡിയോയിൽ നിന്ന് ലൈവ് പുനരാരംഭിക്കുകയും ചെയ്തു.Read More
ടെൽഅവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയെ വധിക്കുന്നത് സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സംഘർഷം വഷളാകുന്നതിന് പകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർത്തതായി റിപ്പോർട്ടുണ്ട്.Read More
ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. തെൽ അവീവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിൽ ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുത സംവിധാനം തടസ്സപ്പെടുകയും ചെയ്തു. ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. തുടർന്ന് എംബസി താൽക്കാലികമായി അടച്ചു.Read More
ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്‌സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ തിങ്കളാഴ്ച ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് […]Read More
ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇറാൻ– ഇസ്രയേൽ സംഘർഷത്തിൽ, ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് […]Read More
വാഷിങ്‌ടൺ: ഇറാൻ യുഎസ് കേന്ദ്രങ്ങളെ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ സൈന്യത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന സൈനിക പരേഡിൽ സംസാരിക്കവേയാണ് ഇറാന് ട്രംപ് മുന്നറിയിപ്പു നൽകിയത്. ഏതെങ്കിലും വിധത്തിൽ ഇറാനെ ആക്രമിച്ചാൽ യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാൻ കാണേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു.Read More