കോഴിക്കോട് : സ്കൂളിൽ പോകുന്നതിനിടെ ബസിൽ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിഹാർ സ്വദേശി വാജിർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സ്കൂളിലേക്ക് പോകാൻ ബസിൽ കയറുമ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.Read More
Tags :Kerala
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് 73,328 വിദ്യാർത്ഥികൾക്ക് യോഗ്യത ലഭിച്ചു. അഖിലേന്ത്യാ റാങ്ക് പട്ടികയിൽ 109ാം സ്ഥാനത്തെത്തിയ ദീപ്നിയക്കാണ് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനം. അഖിലേന്ത്യാ തലത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയയ്ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശ് സ്വദേശി ഉത്കർഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. ആദ്യ നൂറ് റാങ്കുകളിൽ മലയാളികൾ ഇടം നേടിയില്ല. […]Read More
പീരുമേട്: കാട്ടിനുള്ളിൽ മീന്മുട്ടിയിൽ മരിച്ച ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിലല്ല മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. പീരുമേട് തോട്ടാപ്പുര സ്വദേശിനി സീത (42) ആണ് മരണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ സീതയുടെ ശരീരത്തിൽ ഏറ്റുമുട്ടലിന്റെ പാടുകൾ കണ്ടെത്തിയതായും തല പലതവണ കഠിനമായ പ്രതലത്തിൽ ഇടിക്കപ്പെട്ടതായും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനായ ഭർത്താവ് ബിനു തന്നെയാണ് സംഭവം വനപാലകരെ അറിയിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ […]Read More
കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ലാബ് നടത്തിപ്പുകാരൻ പിടിയിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ നടത്തിയ കുറ്റകൃത്യത്തിന് ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് അറസ്റ്റിലായത്. ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ ഒളിച്ചുവെച്ച മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. അതോടെ യുവതി ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ പരിശോധനകൾ നടത്തി കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.Read More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ “സെക്രട്ടറിക്ക് താഴെയായി” എക്സ്ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിന് റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി നടത്തി. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെ എക്സ്ഒഫിഷ്യോ സെക്രട്ടറിയായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എം. എബ്രഹാം പദവിയിൽ നിന്നും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതിയിലേക്ക് അമിക്കസ് ക്യൂറി സമർപ്പിച്ച റിപോർട്ടിൽ ഉള്ളത്. തോമസ് ഐസക്കിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം. എബ്രഹാമിനെ നിയമിച്ചത് നിലവിലില്ലാത്ത […]Read More
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയും ശക്തമായ കാറ്റിനും ഉയർന്ന തിരമാല ഉണ്ടാകാനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. തീരദേശ മേഖലകളിൽ ശക്തമായ കടലാക്രമണവും സാധ്യതയുള്ളതിനാൽ 17 വരെ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമാണ്. വടക്കൻ കർണാടക, […]Read More
കൊച്ചി: ദേശീയപാത തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരിയായ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയിൽ അമികസ് ക്യൂറി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയപാത അതോറിറ്റി സമയബന്ധിതമായി പദ്ധതി സമർപ്പിക്കണമെന്ന നിർദേശവും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. മൺസൂൺ കാലത്തെ പ്രതിസന്ധികൾ തടയുന്നതിന് കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളെ കുറിച് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.Read More
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ തെളിവുകളോടെ റിപ്പോർട്ട് ചെയ്യുന്നവർക്ക് പിഴയുടെ നാലിൽ ഒന്നു പാരിതോഷികമായി നൽകുമെന്ന് തദ്ദേശകാര്യമന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 2,500 രൂപയുടെ പരമാവധി പരിധി നീക്കിയതോടെ, ഗുരുതരമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും കൂടുതൽ പാരിതോഷികം ലഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. പൊതുസ്ഥല മലിനീകരണം തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം തെളിവുകളോടെ വിവരം നൽകുന്ന എല്ലാവർക്കും നിർബന്ധമായും പാരിതോഷികം നൽകണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. […]Read More
കാസർകോട്: തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായി. പതിനാറുകാരിയായ പെൺകുട്ടിയെ കുടുംബാംഗമായ 70നും 48നും വയസ്സുള്ള രണ്ട് പേരാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവം ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ലൈംഗിഗമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി വെളിപ്പെടുത്തി. നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് സംഭവവിവരം അറിയിച്ചത്. വിവരം ലഭിച്ച സ്കൂൾ അധികൃതർ ഉടൻ കുടുംബത്തെ […]Read More
ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. വനിതാ പൊലീസുകാർ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കുന്ന മുറിയിലായിരുന്നു ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെ സംഭവം പുറത്ത് എത്തുകയായിരുന്നു. ഭീഷണിപ്പെടുത്തലിന് ഇരയായ വനിതാ ഉദ്യോഗസ്ഥ വനിതാ സെല്ലിലും ലും സൈബർ ക്രൈം സെല്ലിലും പരാതി നൽകി. തുടര്‍ന്നാണ് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ […]Read More