Latest News

Tags :Kerala

Kerala

കൊച്ചി കപ്പലപകടത്തിൽ കേസ്; ഒന്നാം പ്രതി കപ്പൽ കമ്പനി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പലിനെതിരേ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷിപ്പ് മാസ്റ്ററും ക്രൂ അംഗങ്ങളും രണ്ടും മൂന്നും പ്രതികളായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും കപ്പലിൽ ഉണ്ടെന്ന അറിവ് നിലനിൽക്കെ, അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തതായാണ് എഫ്.ഐ.ആറിൽ ഉള്ളടക്കം. അപകടത്തെത്തുടർന്ന്, കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളിൽനിന്ന് വിനാശകാരിയായ പ്ലാസ്റ്റിക് […]Read More

Kerala

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി പുതുക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. യുപി വിഭാഗത്തിൽ […]Read More

National

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ് ; പവന് 600 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ് 72,000ന് മുകളില്‍. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. 72,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏകദേശം 1500 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 600 രൂപ വര്‍ധിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ […]Read More

Kerala

കേരളത്തിൽ മൂന്ന് കോവിഡ് മരണം, രാജ്യത്ത് ആകെ 1,121 പേർ ചികിത്സയിൽ

തിരുവനതപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു, കൂടാതെ രാജ്യത്ത് 24 മണിക്കൂറിനിടെ ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,121 ആയി. കേരളത്തിൽ കേസ് വർധന തുടരുന്നു.Read More

Kerala

പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുര: സ്കൂൾ പ്രവേശനോത്സവത്തിന്പോക്സോ കേസ് പ്രതി മുകേഷ് എം നായർ പങ്കെടുത്ത സംഭവത്തിൽ പ്രധാനധ്യാപകൻ ടി എസ് പ്രദീപ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും ഇത്തരം സാഹചര്യം ഉണ്ടായതിൽ പ്രതീപ് കുമാറിന് വീഴ്ച്ച പറ്റിയെന്നും ഫോർട്ട്‌ സ്കൂൾ മാനേജർ പി. ജ്യോതീന്ദ്രകുമാർ പറഞ്ഞു.Read More

Kerala

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് […]Read More

Kerala

കോവിഡിനെതിരെ പ്രായമായവർ മുൻകരുതലെടുക്കണം: മന്ത്രി വീണ ജോർജ്

പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇക്കൂട്ടർ പ്രേത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് നിലവിൽ 2223 ആക്റ്റീവ് കേസുകളും 96 പേർ ചികിത്സയിലുമാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേരും മറ്റ് രോഗങ്ങൾ ഉള്ളവരാണ്. കോവിഡിന്റെ വകബേധങ്ങളായ എൽ എക്സ് 7, എസ് എഫ് ജി എന്നിവക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. ഈ വകബേധങ്ങളാണ് കേരളത്തിൽ കൂടുതലും കണ്ടു വരുന്നത്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. ജലദോഷം, ചുമ, […]Read More

Uncategorized

കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കാരപ്പറമ്പിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. എതിർ ദിശയിൽ മറ്റൊരു കാറും ബൈക്കും വന്നത് കാറിന്റെ നിയന്ത്രണം വിടാൻ കാരണമായി. കാർ കനോലി കനാലിലേക്ക് മറിഞ്ഞു. കായലിലെ പായലിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കാറുള്ളത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

Kerala

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, […]Read More

Kerala

പൂച്ച കുറുകെ ചാടി വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടി വാഹനാപകടത്തിൽ പെട്ട് ചിലകിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ്(32) മരിച്ചത്. ഭർത്താവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി. പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നേടിയ തളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുമിക്ക് തലക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes