Latest News

Tags :Police

Gadgets Kerala

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചായിരിക്കും ചടങ്ങ്. കേന്ദ്ര ക്യാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിലനിന്നിരുന്ന പദവി അദ്ദേഹം രാജിവച്ചു. ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിൽ മുഖ്യമന്ത്രിയോടൊപ്പം മേഖല അവലോകനയോഗത്തിൽ പങ്കെടുക്കും. “സർക്കാരിന്റെ തീരുമാനത്തിൽ വളരെ സന്തോഷമുണ്ട്. ജനങ്ങൾക്കായി ആത്മാർഥമായി സേവനം ചെയ്യും” ചന്ദ്രശേഖർ പ്രതികരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു പുതിയ പൊലിസ് മേധാവിയെ തീരുമാനിച്ചത്. ആന്ധ്രാപ്രദേശ് […]Read More

Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട് അഞ്ച് പേർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനു പിന്നാലെ സഞ്ചരിച്ച റജിസട്രേഷൻ നമ്പറില്ലാത്ത കാറും യാത്രക്കാരും പോലീസ് പിടിയിൽ. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്. വിഐപി വാഹനവ്യൂഹത്തിന് പിന്നാലെ റജിസ്ട്രേഷൻ നമ്പരില്ലാതെ വേഗത്തിൽ സംശയകരമായി സ‍ഞ്ചരിച്ചതു കണക്കിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാർ പരിശോധനയ്ക്കിടെ ഡാഷ് ബോർഡിനു മുകളിലായി വാക്കിടോക്കിയും കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശി സി.പി.നസീബ്, വാഴക്കാട് സ്വദേശി […]Read More

Gadgets

കൊച്ചിയിൽ കഞ്ചാവ് കടത്ത്; വിദ്യാർത്ഥിനിയടക്കം 2 യുവതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താന (21), അനിത ഖാത്തൂൻ ബിബി (29) എന്നിവരെയാണ് പിടികൂടിയത്. മൂന്നു ട്രോളി ബാഗുകളിലായാണ് അവർ കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇന്നലെ രാവിലെ പത്തിന് ശേഷം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് യുവതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ […]Read More

Kerala

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട് : സ്കൂളിൽ പോകുന്നതിനിടെ ബസിൽ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിഹാർ സ്വദേശി വാജിർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു. സ്കൂളിലേക്ക് പോകാൻ ബസിൽ കയറുമ്പോഴായിരുന്നു ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി അടിസ്ഥാനമാക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.Read More

Kerala

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസീൽദാർ കസ്റ്റഡിയിൽ

കാസർകോട്: വിമാന ദുരന്തത്തിൽ മരണപ്പെട്ട രഞ്ജിതയെ ഫേസ്ബുക്കിലൂടെ ജാതി അടിസ്ഥാനത്തിൽ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച നിലയിൽ ഓഫീസിൽ എത്തിയത്തിനാണ് നടപടി. രഞ്ജിതയ്ക്ക് അനുശോചനമറിയിച്ച ഒരു പോസ്റ്റിന് കീഴിലാണ് പവിത്രൻ അശ്ലീലവും ജാതീയവുമായ കമന്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നുRead More

Gadgets

ഒളിക്യമാറയിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. വനിതാ പൊലീസുകാർ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കുന്ന മുറിയിലായിരുന്നു ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെ സംഭവം പുറത്ത് എത്തുകയായിരുന്നു. ഭീഷണിപ്പെടുത്തലിന് ഇരയായ വനിതാ ഉദ്യോഗസ്ഥ വനിതാ സെല്ലിലും ലും സൈബർ ക്രൈം സെല്ലിലും പരാതി നൽകി. തുടര്‍ന്നാണ് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ […]Read More

Kerala

പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.Read More

Kerala

നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട് നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ശക്തമാക്കി പൊലീസ്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. സമൂഹ മാധ്യമത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് സഹോദരങ്ങളെ വെട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടിൽ നാസർ, സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് വെട്ടിയത്. ഒളിവിൽപ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം […]Read More

National

ബെംഗളൂരു ദുരന്തം; സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബി

ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി ഉന്നയിക്കുന്നു. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ​ഗേറ്റ് ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന് […]Read More

National

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എഎസ്പി കൊല്ലപ്പെട്ടു

റായ്പുർ: മാവോയിസ്റ്റുകൾ സുക്മയിലെ കോട്ന പ്രദേശത്ത് നടത്തിയ ഐഇഡി ആക്രമണത്തിൽ അഡിഷണൽ പോലീസ് സുപ്രന്റ് ആകാശ് റാവു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ വാഹനങ്ങൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. എഎസ്പിയെ കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഗ്‌ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes