പാലക്കാട് ഉപതിരഞ്ഞെടുപ്പ്; കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുലിന്റെയെന്ന് കെ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പേരിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന് വന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വടകര എംപി ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി. കത്ത് അയക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നും സുധാകരന്‍ പറഞ്ഞു. കത്ത് പുറത്തായതാണ് കുഴപ്പമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോണ്‍ഗ്രസുകാരെന്നും കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് […]Read More

