കൊച്ചി: കൂറുമാറുന്നതിനായി എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ എന്‍സിപിയില്‍ പ്രതിസന്ധി. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കായുടെ മൗനത്തില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തി. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നാണ് വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായി. പാര്‍ട്ടിയിലെ ശശീന്ദ്രന്‍ പക്ഷം ഈ വിഷയത്തില്‍ സൂക്ഷിച്ചാണ് ചുവടുവയ്ക്കുന്നത്. തോമസ് കെ തോമസും ആന്റണി രാജുവും തമ്മിലുള്ള […]Read More
പാലക്കാട്: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി ഇന്ന് ശിക്ഷാവിധി പുറപ്പെടുവിക്കും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. കേസിൽ അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ഇന്നലെ വ്യക്തമാക്കിയിരുന്നു. സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം […]Read More
മലപ്പുറം: നിലമ്പൂരില്‍ സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദ് ആണ് പിടിയിലായത്. നാലു മാസം മുമ്പ് നടന്ന സംഭവത്തിലാണ് നിലമ്പൂർ പൊലീസ് ഇയാളെ പിടികൂടിയത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തനിച്ച് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോള്‍ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുടെ […]Read More
കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ സഹോദരന്മാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ നപടി. പന്നിയങ്കര എസ്.ഐ, സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനായി കോഴിക്കോട് ഡിഎച്ച്‌ക്യു സെന്‍ററിലേക്ക് മാറ്റി. അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എം സിദീഖിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഏഴാം തീയതിയാണ് വേങ്ങേരി സ്വദേശികളായ കെ.പി സെയ്ത് മുഹമ്മദ് മുസ്തഫ, കെ.പി മുഹമ്മദ് മുനീഫ് എന്നിവര്‍ക്ക് പന്നിയങ്ക പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ കല്ലായിക്ക് സമീപം ഒരു സ്കൂട്ടറുമായി […]Read More
ന്യൂഡല്‍ഹി: കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജോതിനാഥ് ഐഎഎസിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഒടുവില്‍ പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയ ശേഷം സിഇഒ തസ്തികയില്‍ നിയമനം നല്‍കിയിരുന്നില്ല. നേരത്തെ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിലേയ്ക്ക് അയച്ചിരുന്നെങ്കിലും തിരിച്ചയക്കുകയായിരുന്നു. അജിത്ത് […]Read More
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കുകയാണ് കോടതി. പി പി ദിവ്യ […]Read More
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്. ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു. 12 ദിവസത്തിനുള്ളില്‍ 275ലധികം […]Read More
പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഐഎം സംസ്ഥാന നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും രാഹുല്‍ പറഞ്ഞു. ‘മാധ്യമ പ്രവര്‍ത്തകരോട് വിയോജിപ്പ് ഉണ്ടാകും. അതിന് ഈ രീതിയില്‍ അല്ല പ്രതികരിക്കേണ്ടത്. കോണ്‍ഗ്രസിന് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരു കോണ്‍ഗ്രസ് നേതാവ് പോലും മോശമായി പെരുമാറിയിട്ടില്ല. പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിക്കണം’, […]Read More
യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രമാണ് യുപിഐ വിലാസത്തിന് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി. യുപിഐ ഐഡി ഉപയോഗിച്ച് ചില ഫിന്‍ടെക് കമ്പനികള്‍ ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി സംരംഭങ്ങള്‍ക്കും ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളും വെരിഫൈ ചെയ്ത് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരം സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക്കുകളോട് അത് നിര്‍ത്താന്‍ […]Read More
ന്യൂഡൽഹി: ഇന്ത്യയുടെ യശ്ശസ്സുയർത്തുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിമാനമായ തേജസ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി-നേവി-എയർ ഫോഴ്സ് തുടങ്ങിയവയുടെ വൈസ് ചീഫുമാർ ഇന്ത്യയുടെ തദ്ദേശീയ വിമാനം പറത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ തരംഗ് ശക്തി 2024 പരിശീലനപ്പറക്കലിന്റെ ഭാഗമായായിരുന്നു ഇത്. തേജസ് വിമാനത്തെ തരംഗ് ശക്തിയിൽ ഉൾപ്പെടുത്തിയത് തദ്ദേശീയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ ആധുനീകരിക്കുന്നതിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു. ഒപ്പം വ്യോമയാന രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് […]Read More

