തിരുവനന്തപുരം: കേരളീയം പരിപാടി ഇത്തവണ സംഘടിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം. കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. നേരത്തെ പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു. കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ […]Read More
ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ശ്രുതിയുടെ ശബ്ദ സന്ദേശം പുറത്ത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്റെ […]Read More
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിന് ശേഷം കണ്ണൂർ എഡിഎം നവീൻ ബാബു ജില്ലാ കളക്ടറെ കണ്ടതായി റിപ്പോർട്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങളെ പറ്റി കളക്ടറോട് സംസാരിച്ചു, 15 മിനിറ്റോളം ഇരുവരും തമ്മിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്. കളക്ടറുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് നവീൻ ബാബു റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. ഇക്കഴിഞ്ഞ 14ന് രാത്രി പുറപ്പെടുന്ന മലബാർ എക്സ്പ്രസിലായിരുന്നു നവീൻ ബാബു പത്തനംതിട്ടയിലേക്ക് മടങ്ങാനിരുന്നത്. […]Read More
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ദിനം. കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശേരി കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. ദിവ്യക്കെതിരായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീന്‍ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് […]Read More
കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,7868 രൂപയുടെ ആസ്ഥിയാണ് പ്രിയങ്കാ ഗാന്ധിയുടെ പേരിലുള്ളത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടിടത്തായി നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7 കോടി 74 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവും […]Read More
ബോളിവുഡിലെ സ്വപ്‌ന പദ്ധതിയായ രാമായണം സിനിമയിൽ രാവണനാവുന്നത് താൻ തന്നെയെന്ന് സ്ഥീരീകരിച്ച് കന്നഡ സൂപ്പർ താരം യാഷ്. രാവണനല്ലാതെ മറ്റൊരു കഥാപാത്രവും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും യാഷ് പറഞ്ഞു. രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. തെന്നിന്ത്യൻ താരം സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് താനെന്നും യാഷ് അഭിമുഖത്തിൽ പറഞ്ഞു. താൻ എങ്ങനെയാണ് രാമായണം സിനിമയുടെ ഭാഗമായത് എന്നതിനെക്കുറിച്ചും താരം സംസാരിച്ചു. രാമായണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിഎഫ്എക്സ് […]Read More
നിലമ്പൂർ: വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്. എം.പി ആയി ഇരുന്ന 5 വർഷക്കാലം വയനാടിൻ്റെ വികസനത്തിന് ഒന്നും ചെയ്യാത്ത ആളാണ് രാഹുൽ ഗാന്ധി. ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരിൽ ബിജെപി മേഖലാ യോഗത്തിൽ […]Read More
ട്യൂഷന്‍ ടീച്ചറുടെ മര്‍ദനം; ഗുരുതര മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി വെന്റിലേറ്ററില്‍
മുംബൈ: ട്യൂഷന്‍ ടീച്ചറുടെ മര്‍ദനത്തില്‍ മസ്തിഷ്‌ക ക്ഷതം സംഭവിച്ച് ഒന്‍പത് വയസുകാരി ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് സംഭവം. ട്യൂഷന്‍ സ്ഥാപനം നടത്തുന്ന രത്‌ന സിങ് എന്ന 20 കാരിയാണ് ഒന്‍പത് വയസുകാരി ദീപികയെ മര്‍ദിച്ചത്. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് രത്‌ന സിങ് കുട്ടിയെ മര്‍ദിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നത്. ട്യൂഷൻ ടീച്ചർ കുട്ടിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയായിരുന്നു. കുട്ടിയുടെ ചെവിക്കാണ് അടി കിട്ടിയത്. അടിയുടെ ആഘാതത്തില്‍ കമ്മല്‍ കുട്ടിയുടെ കവിളില്‍ കുടുങ്ങിയിരുന്നു. മര്‍ദനമേറ്റതിന് പിന്നാലെ കുട്ടിയുടെ […]Read More
ചേലക്കര: ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കിഷോര്‍ ടി പിക്ക് മുന്‍പാകെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും മൂന്നു സെറ്റ് പത്രികകള്‍ വീതം സമര്‍പ്പിച്ചത്. രാവിലെ 10.30 ഓടുകൂടി സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തിയാണ് യു ആര്‍ പ്രദീപ് പത്രിക നല്‍കിയത്. 11 മണിയോടുകൂടി ബിജെപി വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് പ്രകടനമായി എത്തി കെ ബാലകൃഷ്ണന്‍ പത്രിക നല്‍കി. കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍നിന്ന് […]Read More

