പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ‘ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി […]Read More
മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി നടന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി 26 കേസുകളും കോയിപ്രം പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമായി ആകെ 28 കേസുകളിൽ പ്രതിയാണ് ഇയാൾ. പത്തനംതിട്ട പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. തെളിയാതെ കിടന്നിരുന്ന […]Read More
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പാലക്കാട് ആര്‍ഡിഒ എസ് ശ്രീജിത്തിന് മുൻപാകെ നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു പത്രികാ സമര്‍പ്പണം. മേലാമുറി പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. വിജയം ഉറപ്പാണെന്നും ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രചാരണത്തിന് എത്തുമെന്നും പത്രിക സമര്‍പ്പണത്തിന് ശേഷം സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണെന്ന് […]Read More
കോഴിക്കോട്: എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 37 ലക്ഷം രൂപയാണ് ഇതിനകം കണ്ടെത്തിയത്. ബാക്കി 35.40 ലക്ഷം രൂപ കണ്ടെത്താനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. പണം നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കിയ കേസിലെ പ്രധാന സൂത്രധാരന്‍ ആവിക്കല്‍ റോഡ് സ്വദേശി സുഹാന മന്‍സിലില്‍ സുഹൈല്‍ (25), കൂട്ടുപ്രതിയായ […]Read More
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെ എതിർത്ത പൊലീസ് ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്. പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള – കർണാടക […]Read More
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. താന്‍ മുന്‍പിട്ട ഫേസ്ബുക്ക് പോസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. മുഖ്യമന്ത്രി സരസനായ വ്യക്തിയാണെന്നും അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് മാധ്യമങ്ങളടക്കം ശ്രമം നടത്തിയെന്നും സരിന്‍ പറഞ്ഞു. മുഖ്യമന്ത്രി അടുത്ത ദിവസം പാലക്കാട് വരുന്നുണ്ട്. രണ്ട് ദിവസത്തില്‍ കൂടുതല്‍ അദ്ദേഹം പാലക്കാട് തങ്ങും. എല്‍ഡിഎഫിന്റെ പ്രാചരണ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും സരിന്‍ വ്യക്തമാക്കി. അതേസമയം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും […]Read More
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം […]Read More
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ബുധനാഴ്ച പുറത്തുവിട്ട ടെസ്റ്റ് ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കാണ് പന്ത് മുന്നേറിയത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ മിന്നും പ്രകടനമാണ് റാങ്കിങ്ങില്‍ റിഷഭ് പന്തിനെ തുണച്ചത്. കോഹ്‌ലി റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. നാലാമതുള്ള ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ആദ്യ ഇരുപതില്‍ ഇന്ത്യന്‍ […]Read More
എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നവംബർ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അറുപതിലധികം താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥ് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു കൂട്ടകൊലപാതകത്തിന്റെയും അതിന്റെ അന്വേഷണത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഡിവൈഎസ്പി ഐസക് മാമൻ എന്ന കഥാപാത്രമായി സംവിധായകൻ എംഎ നിഷാദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ […]Read More

