ന്യൂഡല്‍ഹി: സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരിക്കാൻ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അംഗീകരിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും സിദ്ദിഖ് അലംഭാവം കാണിച്ചുവെന്ന് അന്വേഷണ […]Read More
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ. കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘർഷം. ഇരുവിഭാഗത്തിലും ഉള്‍പ്പെട്ട ഒൻപത് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. കെ എസ് യു വിദ്യാർത്ഥികള്‍ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോണ്‍സണ്‍ ജോയി, ജസ്റ്റിൻ ജോർജ്, ആല്‍ബർട്ട് തോമസ്, […]Read More
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണവുമായി പാർട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് രംഗത്ത്. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേള്‍ക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നു. ഉപ തെരെഞ്ഞുടുപ്പ് സ്പെഷ്യലിസ്റ്റ് ആയ സതീശന്‍റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. പാർട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു […]Read More
സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സലോണ. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സെവിയയെ തകര്‍ത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെയും പാബ്ലോ ടോറെയുടെയും ഇരട്ട ഗോളുകളാണ് ബാഴ്‌സയ്‌ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 24-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 39-ാം മിനിറ്റിലുമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. 82, 88 മിനിറ്റുകളിലാണ് പാബ്ലോ ടോറെ ഗോളടിച്ചത്. 28-ാം മിനിറ്റില്‍ പെഡ്രിയും ലക്ഷ്യം കണ്ടു. 87-ാം മിനിറ്റില്‍ ഇഡുംബോയാണ് സെവിയയുടെ ആശ്വാസ ഗോള്‍ നേടിയത്. കളിയില്‍ ബാഴ്‌സയുടെ സമ്പൂര്‍ണ […]Read More
തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി എയർപോർട്ടിൽ വെച്ചാണ് അദ്ദേഹം നടനെ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി. കുശലം പങ്കുവെച്ചു,’ രമേശ് ചെന്നിത്തല കുറിച്ചു. കങ്കുവ […]Read More
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രിയുടെ യാത്ര. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ ഇന്ന് പങ്കെടുക്കും. ചൈീസ് പ്രസിഡൻറ് ഷി ജിൻപിങുമായും ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ. മറ്റ് ബ്രിക്‌സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. […]Read More
വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് എത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക. നാളെയാണ് പ്രിയങ്ക നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും നാളെ വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് പ്രിയങ്ക നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. സോണിയ ഗാന്ധിക്ക് പുറമെ […]Read More
കോഴിക്കോട്: കൊയിലാണ്ടിയിലെ വ്യാജ എടിഎം കവർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി തട്ടിയെടുത്ത പണം സൂക്ഷിച്ചത് വടകര വില്ല്യാപ്പള്ളി മസ്‍ജിദിൽ. കേസിലെ മുഖ്യ സൂത്രധാരനായ താഹ മുസല്ല്യാർ കടം വീട്ടിയ അഞ്ച് ലക്ഷം രൂപയൊഴികെ ബാക്കി മുഴുവൻ തുകയും സൂക്ഷിച്ചത് മസ്ജിദിലാണ്. ഇതോടെ തട്ടിയെടുത്ത 72ലക്ഷത്തിൽ 42 ലക്ഷം രൂപ താഹയിൽ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തുക്കളോടൊപ്പം തട്ടിപ്പ് […]Read More
ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം.പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. പാർട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാൻ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. വിഷയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചില്ല. പാർട്ടിയില്‍ നിന്നും നീതി ലഭിക്കാതായതോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ പാർട്ടിക്കുള്ളിലും […]Read More
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നല്‍കിയ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നല്‍കിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. മേയർക്കെതിരെ താൻ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാല്‍ തനിക്കെതിരെ മേയർ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നു എന്നും യദു പറയുന്നു. ഈ […]Read More

