ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും മറുപടിയുമായി സിദ്ദിഖും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്നലെ അന്വേഷണ സംഘവും […]Read More
കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ഒരു കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തില്‍ അന്തർ ജില്ല പോക്കറ്റടി സംഘം അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് നാലേരി വീട് ജയാനന്ദൻ എന്ന ബാബു (61), എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് ഹൗസ് നിസാർ എന്ന ജോയ് (50), എറണാകുളം പള്ളുരുത്തി നെല്ലിക്കല്‍ ഹൗസ് നൗഫല്‍ (34) എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയില്‍ നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ കയറിയ പ്രതികള്‍, കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വർണവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ജിബിയുടെ ബാഗിലെ സ്വർണാഭരണമാണ് […]Read More
ന്യൂഡൽഹി: റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ തുടരുന്ന 20 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ചൊവ്വാഴ്ച റഷ്യയിലെ ഖസാനിൽ നടക്കുന്ന നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിക്കുന്നു വിദേശകാര്യ സെക്രട്ടറി. ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനം സംബന്ധിച്ചു […]Read More
തൃശൂർ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം നടനെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് […]Read More
കൊല്ലം: കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടെലിവിഷൻ പരിപാടി കാണുമ്പോഴാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടില്‍ കറൻ്റ് പോയി. എന്നാല്‍ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയല്‍വീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയില്‍ സ്വിച്ചിന് അടുത്തെത്തി. […]Read More
പാലക്കാട്: കൽപാത്തി രഥോത്സവ ദിനത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം ബിജെപിയുടെ തന്ത്രമെന്ന് സിപിഐഎം. ബിജെപി കൽപാത്തിക്കാരെ കബളിപ്പിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. ഇലക്ഷൻ കമ്മീഷനിൽ ഏറെ സ്വാധീനമുള്ളവരാണ് ബിജെപിയും ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും. പ്രധാനമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ട് നടപടി സ്വീകരിക്കാത്ത ഇലക്ഷൻ കമ്മീഷൻ ബിജെപി ആവശ്യപ്പെട്ടിട്ട് തീയതി മാറ്റിയില്ലെന്ന് പറയുന്നത് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കാൻ ശേഷിയില്ലെങ്കിൽ അതിന് ബിജെപി മാത്രമാണ് ഉത്തരവാദി. ഗൂഢാലോചന ആരോപിച്ച് വിഷയത്തിൽ […]Read More
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി.വൈകീട്ട് 3.50 ന് മുബൈയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. […]Read More
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത് ശരിവയ്ക്കുന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചര്‍ച്ചക്ക് പോലും തയ്യാറാവാതെ ഒളിച്ചോടുന്നുവെന്നും അതുകൊണ്ട് പ്രതിപക്ഷ നേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂവെന്നും റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘പ്രതിപക്ഷ നേതാവിന് സഹിഷ്ണുത ഇല്ല എന്നത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മനോഹരമായ ഒരു കടയില്‍ കാളയെ പറഞ്ഞയച്ചത് പോലെയാണ് […]Read More
രാഹുലിനെ ഇത്തവണ പ്രതിപക്ഷത്ത് ഇരുത്താനും അടുത്ത തവണ ഭരണപക്ഷത്ത് ഇരുത്താനും വിജയിപ്പിക്കണം; പാണക്കാട്
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പ്രതിപക്ഷത്ത് ഇരുത്താനും അടുത്ത തവണ ഭരണപക്ഷത്ത് ഇരുത്താനും വിജയിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കലക്കല്‍ മാത്രമാണ്. പൂരം കലക്കിയത് പോലെയെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ ഇത്രയേറെ വിമര്‍ശിച്ച സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാവുക ജനകീയ കോടതിയുടെ വിധിയെഴുത്താണ്. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാലക്കാട് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധ കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി അയച്ച കത്ത് അവർ തന്നെ മാധ്യമങ്ങൾക്ക് ചോർത്തിനൽകി. പിന്നെങ്ങനെയാണ് താൻ ചോർത്തിയെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അതിൽ ഇടപെടുക എന്നത് തന്റെ ചുമതലയായിരുന്നു. ദേശവിരുദ്ധ കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞാൽ താൻ ഇടപെടേണ്ടതല്ലേ. തന്റെ കടമ താൻ നിർവഹിക്കും. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നത് മാധ്യമങ്ങളോട് പറയില്ല. തനിക്ക് കത്ത് ലഭിക്കുമ്പോഴേക്കും അത് മാധ്യമങ്ങളിൽ വന്നിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി. നേരത്തെയും […]Read More

