കൊച്ചി: മെട്രോ വർക്ക് നടക്കുന്ന പാലരിവട്ടം മുതൽ ഇൻഫോ പാർക്ക് വരെയുള്ള സ്ഥലങ്ങളിൽ KSEB വർക്കുകൾ ഉപ കോൺട്രാക്ടർമാരുടെ ഒത്താശയോടെ അന്യസംസ്ഥാന തൊഴിലാളികൾ മോഷണങ്ങൾ നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം KSEB യുടെ വർക്ക് നടക്കുന്ന വാഴക്കാലയിൽ നിന്നും ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്ന വലിയ കേബിൾ 30 മീറ്ററിൽ ഏറെ നീളത്തിൽ മുറിച്ച് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ കൊണ്ടു പോകുന്നതിൽ സംശയം തോന്നിയ നാട്ടുകാർ സംഭവം അന്വേഷിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വലിയ കേബിൾ ആക്രിക്കടയിൽ കെണ്ടുപോയി വിൽക്കുന്നതാണ് കണ്ടെത്തിയത്. […]Read More
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രം തീരുമാനം ആണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് വരുത്താൻ ആരും ശ്രമിക്കണ്ട. പാലക്കാട് കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് […]Read More
യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി
കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി അന്നുണ്ടാകുമെന്ന് ജസ്റ്റീസ് വി ജി […]Read More
പാലക്കാട്: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപിയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. ഇതോടെ 70 ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് വന്നത് 21 പേർ മാത്രം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. നേരത്തെ ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാലക്കാട് നഗരസഭയ്ക്ക് മുമ്പിൽ സ്ഥാപിച്ച ഫ്ലക്സാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശോഭ സുരേന്ദ്രനെ പാലക്കാട്ടേക്ക് സ്വാഗതം ആശംസിച്ച് ഒരു വിഭാഗം ബിജെപി […]Read More
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻറ് മാത്രമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. തൻ്റെ അമ്മയെ അനാവശ്യ ചർച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരൻ അഭ്യർത്ഥിച്ചു. കെ സുരേന്ദ്രൻ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് […]Read More
മൂവാറ്റുപുഴ മുൻ ആർ.ഡി.ഒ വി ആർ മോഹനൻ പിള്ളയ്ക്ക് അഴിമതിക്കേസിൽ തടവുശിക്ഷ. അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻന്റ് ചെയ്തു. വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.Read More
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ നിരന്തരം ഉയരുന്ന ബോംബ് ഭീഷണികളെ സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചക്കിടെ എട്ട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വിമാനങ്ങൾക്ക് നേരെ വ്യാജഭീഷണി മുഴക്കുന്നവർക്ക് വിലക്ക് വരും. കുറ്റവാളികളെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. എയർലൈനുകളുടെ നേർക്ക് വരുന്ന വ്യാജ ഭീഷണികളെ കൊഗ്നിസബിൾ ഒഫൻസിന് കീഴിൽ ഉൾപ്പെടുത്തും. […]Read More
സ്മാർട്ട്ഫോണുകളുടെ പുതിയ മോഡലുകൾ പുറത്തിറക്കി കമ്പനികൾ കടുത്ത മത്സരം കാഴ്ചവെക്കുന്ന കാലമാണിത്. ഓപ്പോയും, സാംസങും, വിവോയും പോലുള്ള കമ്പനികളെല്ലാം പ്രീമിയം ഡിസൈനുകളിൽ മികച്ച ഫോണുകൾ വിപണിയിലിറക്കുമ്പോൾ ഐക്യൂയും ആ റേഞ്ചിലേക്കെത്തുകയാണ്. ‘ഐക്യൂ’വിന്റെ ഏറ്റവും പുതിയ ഫോണായ 13 സീരീസ് വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യും. എന്നാൽ അതിന് മുൻപേത്തന്നെ ഫോണിന്റെ ചിത്രങ്ങൾ ലീക്കായിരിക്കുകയാണ്. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയിലാണ് ഫോണിന്റെ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫോണിന്റെ സ്ക്രീൻ ഡിസൈൻ കിടിലനാണ്. മികച്ച ഒതുക്കവും സ്ക്രീൻ കളറും ഉള്ള ഫോണിൽ അപ്ലിക്കേഷനുകളുടെ […]Read More
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത് ചിമ്പു, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിണ്ണൈതാണ്ടി വരുവായ’ തിയേറ്ററിൽ 1000 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. റീ റിലീസിലാണ് സിനിമ തിയേറ്ററിൽ 1000 ദിവസം പൂർത്തിയാക്കിയിട്ടുള്ളത്. ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമാണ് സിനിമക്കുള്ളത്. എല്ലാ ദിവസങ്ങളിലും വലിയ തിരക്കാണ് സിനിമക്ക് അനുഭവപ്പെടുന്നത്. റിലീസ് ചെയ്ത് 14 വർഷം കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് ചിത്രത്തോടുള്ള ഇഷ്ട്ടം കുറഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റീ […]Read More
കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നീക്കം ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കോടതി മാറ്റിവെച്ചത്. 24ന് വ്യാഴാഴ്ചയായിരിക്കും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കുക. കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോൾ പൊലീസ് റെക്കോര്‍ഡുകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ വക്കാലത്ത് ബോധിപ്പിച്ചു. ജോണ്‍ റാല്‍ഫ്, […]Read More

