കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സംഘങ്ങളാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് സംഘങ്ങളെയും പൊലീസ് രണ്ടിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. ഇതില്‍ ഡല്‍ഹിയില്‍ നിന്നുള്ള സംഘത്തിൽ പെട്ട അതീക്കുര്‍ റഹ്‌മാന്‍, വസീം അഹമ്മദ് എന്നിവർ പിടിയിലായിട്ടുണ്ട്. വസീം അഹമ്മദിനെയാണ് ആദ്യം പിടികൂടിയത്. ഇതിൽ ഒരു പ്രതിക്കെതിരെ ബെംഗളൂരു മഹാദേവ പുര സ്റ്റേഷനിൽ കേസുണ്ട്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് […]Read More
ആപ്പിൾ 17 സീരിസ് അടുത്ത സെപ്റ്റംബറിൽ വരുമെന്ന വെളിപ്പെടുത്തലുമായി ‘ഹൈറ്റോംഗ് ഇൻ്റർനാഷണലി’ൻ്റെ ജെഫ് പു. ആപ്പിൾ പ്രൊഡക്ടുകളുമായി ബന്ധപ്പെട്ട വിശ്വസനീയവും കൃത്യതയുമുള്ള സോഴ്സായാണ് ഇവരെ കണക്കാക്കുന്നത്. ഐഫോൺ 17 സീരീസിനൊപ്പം പുതിയതായി ഇതുവരെയില്ലാത്ത ഒരു മോഡൽ പുറത്തിറങ്ങുമെന്നും ജെഫ് പു വ്യക്തമാക്കുന്നു. ഐഫോണിൻ്റെ പഴയ പതിപ്പുകളിലൊന്നുമില്ലാതിരുന്ന പുതിയൊരു മോഡലും ഐഫോൺ 17 സീരിസിനൊപ്പം അവതരിപ്പിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ മോഡലായ ഐഫോൺ 17 സ്ലിമ്മിന് ഐഫോൺ 17 എയർ എന്ന് പേരിടുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ അതിൻ്റെ ടാബ്‌ലെറ്റുകൾക്ക് ഉപയോഗിക്കുന്ന […]Read More
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാൻ പി പി ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സിപിഐ ഇടപെടലും കാരണമായതായി സൂചന. സിപിഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻഓസി കിട്ടിയതെന്നും ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചിരുന്നതായി അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ മൊഴി നൽകി. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ശരിയാക്കുന്നതിലും സിപിഐ സഹായം കിട്ടിയതാണ് വിവരം. എൻ ഓ സി വിഷയത്തിൽ നവീൻ […]Read More
ദീപാവലി റിലീസുകളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് ബ്ലഡി ബെഗ്ഗർ. ഹിറ്റ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ നിർമിക്കുന്ന ചിത്രത്തിൽ യുവതാരം കവിൻ ആണ് നായകനാവുന്നത്. നെൽസൺ സിനിമകളിൽ അസോസിയേറ്റായിരുന്ന ശിവബാലൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 31 നാണ് റിലീസ് ചെയ്യുന്നത്. അതേസമയം ബ്ലഡി ബെഗ്ഗറിൽ നായകനായി കവിൻ ആദ്യ ചോയ്‌സ് ആയിരുന്നില്ലെന്നാണ് നെൽസൺ പറയുന്നത്. ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെയായിരുന്നു നെൽസൺ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ വിജയ് സേതുപതിയെ നായകനാക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്, അല്ലെങ്കിൽ ധനുഷ്. […]Read More
പാലക്കാട്: തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നിൽ വെക്കുന്നത്. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു. പിണറായിസം […]Read More
കണ്ണൂർ: സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഒളിവില്‍ കഴിയുകയായിരുന്ന മുൻ പ്രസിഡന്റ് അറസ്റ്റില്‍. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവില്‍പോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചർ വെല്‍ഫേർ സൊസൈറ്റി മുൻ പ്രസിഡന്റ് തെക്കുമ്പാട്ടെ ടി.വി.രമേശനെയാണ്(59)പോലീസ് ബംഗളൂരുവില്‍ വച്ച് പിടികൂടിയത്. രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പൊലീസ് 2023 സെപ്തംബർ 18 ന് കേസെടുത്തിരുന്നു. രമേശൻ സൊസൈറ്റി ജീവനക്കാരി കെ.വി.സീനയെ(42) ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേർത്ത് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്. […]Read More
ന്യുസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ കെ എൽ രാഹുലിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. രാഹുലിന് പകരമായി ആഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലുള്ള അഭിമന്യു ഈശ്വരന് അവസരം നൽകണമെന്നാണ് മുൻ താരം മനോജ് തിവാരിയുടെ അഭിപ്രായം. 91 ഇന്നിംഗ്സുകൾ കളിച്ച ഒരു ബാറ്റർക്ക് 33.92 മാത്രമാണ് ശരാശരി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന നിരവധി താരങ്ങളുണ്ട്. പിന്നെ എന്തുകൊണ്ടാണ് കെ എൽ രാഹുലിന്റെ സ്ഥാനത്തിൽ മാറ്റം വരുത്താത്തത്?; അഭിമുഖത്തിലൂടെയാണ് […]Read More
പാലക്കാട്: പുതുശ്ശേരി കൊളയക്കോട് സ്വദേശി അമ്മുക്കുട്ടിയുടെ (53) മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ 11 മാസത്തിനുശേഷം ഒരാള്‍ അറസ്റ്റിലായി. കൊളയക്കോട് സ്വദേശി സെയ്ദ് ഹുസൈന്‍ (കുഞ്ഞുമൈന-57) ആണ് കസബ പോലീസിന്റെ പിടിയിലായത്. 2023 നവംബര്‍ 14-നാണ് അമ്മുക്കുട്ടിയെ വീടിനടുത്തുള്ള പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍നിന്ന് രക്തംവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മുക്കുട്ടിക്ക് നാട്ടുകാരനും ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവറുമായ ഹുസൈനുമായി അടുപ്പമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ മൊഴികളില്‍നിന്ന് വ്യക്തമായിരുന്നതായി കസബ പോലീസ് […]Read More
പത്തനംതിട്ട: നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ടു തട്ടിലാണെന്നുള്ള വാർത്തകള്‍ കാണുന്നുണ്ട്. പാർട്ടി എല്ലാ അർത്ഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പത്തനംതിട്ടയിലെ നവീൻ ബാബുവിൻ്റെ കുടുംബം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് […]Read More
ബെംഗളൂരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി. അനഘയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പിന്നീട് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പൊലീസ് […]Read More

