Latest News

Month: October 2024

Gadgets

കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കും; സുരേഷ് ഗോപി

പത്തനംതിട്ട: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പത്തനംതിട്ട മലയാലപ്പുഴ പാടത്തെ വീട്ടിലാണ് അദ്ദേഹമെത്തിയത്. വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കഴിഞ്ഞ 25 വർഷത്തെ എൻഒസികൾ പരിശോധിക്കുമെന്നും സന്ദർശനത്തിന് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയത്. തൻ്റെ സന്ദർശനം ആശ്വാസമായെന്ന് കുടുംബം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തകർ സുരേഷ് ഗോപിക്ക് മാസ് പെറ്റീഷൻ നൽകും. അതേസമയം, ഭൂമിയുമായി […]Read More

Gadgets

നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർത്തിയ എ കെ ഷാനിബിനെ കോൺഗ്രസ് പുറത്താക്കി

പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർത്തിയ കോൺഗ്രസ് പ്രവർത്തകൻ എ കെ ഷാനിബിനെ കോൺഗ്രസ് പുറത്താക്കി. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്. യൂത്ത് കോൺഗ്രസ് ഭാരവാഹിയിരുന്ന എ കെ ഷാനിബ് ഇന്ന് ഉച്ചയോടെയാണ് പാർട്ടി വിട്ടത്. പാർട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ടാണ് പാർട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. അതിവൈകാരികമായിട്ടായിരുന്നു […]Read More

Gadgets

നാട് കടത്തിയിട്ടും കുറ്റകൃത്യങ്ങൾ തുടരുന്നു; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

പുല്‍പ്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്ടില്‍ സുജിത്തിനെ(28)യാണ് കാപ്പ ചുമത്തി ജയിലിടച്ചത്. കവര്‍ച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍  കൂത്തുപറമ്പ് കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളെ മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.  നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതിനാലാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ […]Read More

Gadgets

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാർ, ചേലക്കര- കെ ബാലകൃഷ്ണൻ, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിൻറെ എതിരാളികൾ. നേരത്തെ പാലക്കാട് മണ്ഡലത്തിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെ സുരേന്ദ്രൻ, സി കൃഷ്ണകുമാര്‍ […]Read More

Gadgets

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ് എ ടി ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. ഈ നൂതന ചികിത്സയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള […]Read More

Gadgets

ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാ​ഗങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം നടത്തിയ ഓപ്പറേഷനിൽ അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.  അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നീ ഭീകരരെ അറസ്റ്റ് ചെയ്തത് സുരക്ഷാ സേനകളെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണെന്ന് […]Read More

Gadgets

നവീൻ ബാബുവിനെ കൊന്ന സിപിഐഎം പി പി ദിവ്യയെ ന്യായീകരിക്കുന്നു: വി ഡി

തിരുവനന്തപുരം: കേസുകളുള്ളത് കണ്ട് ബിജെപിയെ പേടിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവീൻ ബാബുവിനെ കൊന്നിട്ടും പിന്നെയും ആക്ഷേപിച്ച സിപിഐഎം പി പി ദിവ്യയെ ഇപ്പോഴും ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കുറി രാഹുൽ ​മാങ്കൂട്ടത്തിലിന് ഷാഫി പറമ്പിലിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവായിരുന്ന പി സരിൻ സിപിഐഎമ്മിനൊപ്പം ചേരുന്നത്. പാലക്കാട് സിപിഐഎമ്മിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് സരിൻ. […]Read More

Gadgets

കോൺ​ഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്നും പോയവരെ പ്രാണിയോട് ഉപമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പി സരിൻ പോയത് പ്രാണി പോയ നഷ്ടം പോലും കോൺ​ഗ്രസിന് ഉണ്ടാക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസിന് വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസിനകത്ത് എത്രയോ പേർ പാർട്ടി വിട്ട് പോകാറുണ്ട്. അതൊന്നും ഈ മല പോലുള്ള പാർട്ടിയെ ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നതല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് […]Read More

Gadgets

പി പി ദിവ്യയെ പിന്തുണച്ച് ഡിവൈഎഫ്ഐ; നിലപാട് എതിർത്ത് സിപിഐഎം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐ നിലപാട് എതിർത്ത് സിപിഐഎം. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കിയത്. പി പി ദിവ്യയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അം​ഗീകരിക്കാൻ സാധിക്കില്ല. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പാർട്ടി നിൽക്കുന്നത് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും ഉദയഭാനു കൂട്ടിച്ചേർത്തു. […]Read More

Gadgets

കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മുളകുപൊടി വിതറി പണം തട്ടിയെടുത്തു; കൊള്ളയടിച്ചത് 25

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. എടിഎം ജീവനക്കാരനാണ് സുഹൈൽ. കൊയിലാണ്ടിയിൽ നിന്ന് പണം എടുത്ത് എടിഎമ്മിൽ നിറയ്ക്കാനായി കുരുടിമുക്കിലേക്ക് പോകുന്ന വഴി കാർ തടഞ്ഞ് നിർത്തുകയായിരുന്നുവെന്ന് സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes