തിരുവനന്തപുരം: വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സത്യന്‍ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടില്‍ നടക്കാന്‍ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കര്‍ഷക പോരാട്ട നേതാവാണ് സത്യന്‍ മൊകേരിയെന്നും കര്‍ഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക നേതാവിനെയാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 2014 ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മമൊകേരി 20,000 വോട്ടിനാണ് പരാജയപ്പെട്ടത്. സത്യന്‍ […]Read More
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങള്‍ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നില്‍ കാത്തിരുന്നത്. ബന്ധുക്കള്‍ക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം […]Read More
തിരുവനന്തപുരം: പി സരിന്‍ എടുത്ത് ചാടുന്നത് തിരിച്ചുകയറാനാകാത്ത മരണക്കിണറിലേക്കാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിന്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. സരിന്റെ നീക്കം ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘വര്‍ഗീയ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മാത്രമേ സിപിഐഎമ്മില്‍ നിലനില്‍ക്കാനാവൂ. രാഷ്ട്രീയത്തിലെയോ സിവില്‍ സര്‍വീസിലേയോ പാരമ്പര്യമോ മറ്റു കഴിവുകളോ സിപിഐഎം പരിഗണിക്കാറില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വീണ്ടും […]Read More
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ് റോയൽ എൻഫീൽഡ്. എന്നാൽ റോയൽ എൻഫീൽഡിന്റെ പുതിയ അംഗം ആ ജനപ്രീതി കൂട്ടുമോ എന്ന് കണ്ടറിയണം. റോയൽ എൻഫീൽഡ് ഇവി സെഗ്‌മെൻ്റിൽ പ്രവേശനം നടത്താന്‍ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിൻ്റെ ആദ്യ ഔദ്യോഗിക ടീസറാണ് പങ്കിട്ടിരിക്കുന്നത്. സേവ് ദി ഡേറ്റ്- നവംബർ 4, 2024 എന്ന ക്യാപ്ഷനോടെയാണ് ഈ ടീസർ കമ്പനി പുറത്തുവിട്ടത്. 2022 ലായിരുന്നു Electrik 01- ന്റെ ആദ്യ കണ്സെപ്റ് ഇമേജ് […]Read More
ചേലക്കര: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാവാൻ മുൻ കോണ്‍ഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാല്‍, പാർട്ടിയില്‍ ആളുള്ളതിനാല്‍ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന് സി.പി.എമ്മുമായി ചർച്ച നടത്തുകയായിരുന്നു. സി.പി.എം സരിന് കൊടുത്തിരിക്കുന്ന ഉറപ്പെന്താണെന്ന് തനിക്കറിയില്ല. സരിൻ പറഞ്ഞത് എം.ബി രാജേഷിന്റെ വാക്കുകളാണ്. സരിന്റെ നീക്കങ്ങളെല്ലാം ആസൂത്രിതമായിരുന്നു. താൻ ഒറ്റക്കല്ല പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. തനിക്കും കെ.പി.സി.സി പ്രസിഡന്റിനും അതില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, താൻ […]Read More
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 46ന് പുറത്ത്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചെറിയ സ്‌കോറാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. രോഹിത് […]Read More
ചേലക്കരയില്‍ സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷ നല്‍കിയതായി കെപിസിസി അംഗവും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ എന്‍ കെ സുധീര്‍. എന്നാല്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും തന്നെ ആരും വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നും സുധീര്‍ പറഞ്ഞു. തന്നെ ആശ്വസിപ്പിച്ചത് നിലമ്പൂർ എംഎല്‍എ പി വി അന്‍വറാണെന്ന് സുധീര്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ ബൂത്ത് പ്രവര്‍ത്തനത്തിലടക്കം പങ്കെടുത്തിരുന്നുവെന്നും സുധീര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സത്യസന്ധമായ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിന്റെ പല സ്ഥാനങ്ങളിലുമെത്തി. കഴിഞ്ഞ 15 വര്‍ഷമായി എനിക്കൊരു സീറ്റിനെക്കുറിച്ച് എന്റെ […]Read More
കോൺഗ്രസിൽ വിമത സ്വരമുയർത്തിയ മീഡിയ വിഭാഗം കൺവീനർ ഡോ. പി.സരിനെ കോൺഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് പുറത്താക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനുമെതിരെ കടുത്ത ആരോപണമാണ് സരിൻ ഉന്നയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ യഥാർത്ഥ കാരണം വി ഡി സതീശനാണെന്ന് സരിൻ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാർട്ടി ജനാധിപത്യം സതീശൻ തകർത്തു. ധിക്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹം. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെത്തിയത് […]Read More
സംഗീത ഇതിഹാസം ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ. പുതിയ കാലത്ത് മികച്ച നിരവധി ഗാനങ്ങൾ യുവൻ ഒരുക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിജയ് നായകനായ ഗോട്ടിന് വേണ്ടിയായിരുന്നു യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയത്. എന്നാൽ കരിയറിലെ മോശം സമയത്തെ ഓർത്തെടുക്കുകയാണ് യുവൻ ഇപ്പോൾ. അന്ന് തനിക്ക് താങ്ങായത് അജിത് കുമാറായിരുവെന്ന് യുവൻ ശങ്കർ രാജ പറഞ്ഞു. ‘ഹിറ്റ് സോങ്ങുകള്‍ ഒരുക്കിയ ശേഷവും എനിക്ക് അവസരങ്ങൾ കുറവായിരുന്നു. അന്ന് അജിത് കുമാർ എന്നെ കാണാന്‍ വീട്ടിലേക്ക് വന്നു. അദ്ദേഹത്തിന്റെ ‘ധീന’ […]Read More
തൃശൂര്‍: ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായിൽ വെക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അര്‍ത്ഥമെന്നും ചേലക്കരയിൽ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. പോകുന്നവര്‍ പോകട്ടെയെന്ന് പറയാൻ അല്ലാതെ ആരെയും പിടിച്ചുകെട്ടി നിര്‍ത്താൻ പറ്റില്ല. സരിന്‍റെ കാര്യം സരിൻ ആണ് […]Read More

