Latest News

Month: October 2024

Gadgets

മൂന്നര വയസുകാരനെ ടീച്ചർ തല്ലിയ സംഭവം; സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് ഇതിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. […]Read More

Gadgets

ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ വി ഡി സതീശന്‍ ഇവര്‍ക്ക് പ്രാഥമിക അഗത്വം നല്‍കി ഇടത് ആശയം കേരളത്തിലെ സിപിഐഎമ്മില്‍നിന്ന് നഷ്ടമായെന്നും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ […]Read More

Gadgets

സാങ്കേതിക തകരാർ; ട്രിച്ചിയിൽ എയർ ഇൻഡ്യ തിരിച്ചിറക്കി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 141 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസും അഗ്നിശമന സേനയും സജ്ജമാക്കിയിരുന്നു. വിമാനത്തിലെ ഇന്ധനം പൂർണമായും തീർക്കാൻ വേണ്ടിയായിരുന്നു വിമാനം വിമാനത്താവളത്തിന് മുകളിൽ […]Read More

Gadgets

ഇനി ഡിഎസ്പി സിറാജ്; ചാര്‍ജെടുത്ത് പേസര്‍

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പോലീസ്(ഡിഎസ്പി) ആയി ചുമതലയേറ്റു. തെലങ്കാന സർക്കാർ ആണ് നിയമനം നല്‍കിയത്. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാർജെടുത്തത്. ഹൈദരാബാദില്‍ ജനിച്ച സിറാജ് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി അറിയിച്ചു. സിറാജിനൊപ്പം എംപിമാരായ അനില്‍കുമാർ യാദവും മൊഹമ്മദ് ഫഹീമുദ്ദീനുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഗ്രൂപ്പ് 1 സർക്കാർ പദവിയാണ് സിറാജിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. തെലങ്കാന പോലീസ് എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ തെലങ്കാനയുടെ ഡിഎസ്പിയായി […]Read More

Gadgets

മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവർണർ ആരോപിച്ചു. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച ഗവർണർ അത് റിപ്പോർട്ട്‌ ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ‘ഇക്കാര്യങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി നൽകിയ കത്ത് ഉയർത്തിക്കാട്ടി ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാൻ ഉണ്ട്. രാജ്യത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത്. സ്വർണ്ണക്കടത്ത് അടക്കമുള്ള […]Read More

Gadgets

വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണന; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചും പി.വി അൻവറിനെയും ഗവർണറെയും പരിഹസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു,  പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണ്. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം […]Read More

Gadgets

ടാറ്റയെ ഇനി രത്തൻ്റെ അർധ സഹോദരൻ നോയൽ നയിക്കും

മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ എൻ ടാറ്റ. ഇന്ന് മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയല്‍. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ […]Read More

Gadgets

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്പെൻഷൻ

കാസർക്കോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്‌ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുള്‍ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണില്‍ മർദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്‌ഐയെ സസ്പെൻ്റ് […]Read More

Gadgets

ഇന്ത്യ ചുവടുവെക്കുന്നു; എല്ലാ മൊബൈല്‍ ഫോണുകളും ‘മെയ്‌ഡ് ഇന്‍ ഇന്ത്യ’

ന്യൂ ഡൽഹി: രാജ്യത്ത് വിറ്റഴിയുന്ന 100 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന സാഹചര്യത്തിലേക്ക് ഇന്ത്യ ചുവടുവെക്കുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകളും ഗൂഗിള്‍ പിക്‌സല്‍ 8 ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇത്തരമൊരു സവിശേഷ സാഹചര്യം മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഒരുങ്ങുന്നത്.  ഇറക്കുമതിക്ക് പകരം ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ എല്ലാ മൊബൈല്‍ ഫോണുകളും ഇവിടെ തന്നെ നിര്‍മിക്കുന്ന സാഹചര്യം തൊട്ടരികെയെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. പ്രാദേശിക ഉല്‍പാദനം ഇതിനകം തന്നെ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി കുറച്ചിട്ടുണ്ട് എന്നാണ് […]Read More

Gadgets

രജനികാന്തിന്റെ വേട്ടൈയ്യനും നിമിഷങ്ങൾക്കകം ഓണ്‍ലൈനില്‍ ചോര്‍ന്നു

പൈറസി സൈറ്റുകള്‍ സിനിമകള്‍ക്ക് തുടര്‍ച്ചയായി ഭീഷണിയാകുകയാണ്. തമിഴകത്തിന്റെ രജനികാന്തിന്റെ വേട്ടൈയ്യനും ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. റിലീസായി മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് എന്നത് ഗൗരവകരമാണ്. വ്യാജ പതിപ്പുകളെ സിനിമാ പ്രേക്ഷകര്‍ എതിര്‍ക്കേണ്ടതാണ് എന്നും പ്രോത്സാഹിപ്പികരുതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പറയുകയാണ് രജനികാന്തിന്റെ ആരാധകര്‍. മികച്ച അഭിപ്രായമാണ് വേട്ടയ്യന് ലഭിക്കുന്നതെന്നാണ് തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. മാസ്സായിട്ടാണ് രജനികാന്തിനറെ വേട്ടയ്യൻ എന്ന ചിത്രത്തില്‍ ഉള്ളത് എന്നത് പ്രധാന പ്രത്യേകതയാണ്. രജനികാന്തിന്റെ ഭാര്യാ കഥാപാത്രമായി സിനിമയില്‍ മഞ്‍ജു വാര്യരും ഉണ്ട്. മികച്ച […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes