തിരുവനന്തപുരം: പൂരം കലക്കലില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. പൂരം കലക്കി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ‘പൂരപറമ്പില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ രക്ഷകനായി, ആക്ഷന്‍ ഹീറോയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു. സംഘര്‍ഷം നടക്കുന്നിടത്തേക്ക് പോകാന്‍ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവിനും മറ്റ് അംഗങ്ങള്‍ക്കും […]Read More
തിരുവനന്തപുരം: മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഒക്ടോബർ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് […]Read More
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മേഖലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന് വീരമൃത്യു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയല്‍ ആര്‍മി ജവാന്റെ മൃതദേഹം കണ്ടെത്തി.ഹിലാല്‍ അഹമ്മദ് ഭട്ട് ആണ് വീരമൃത്യു വരിച്ചത്. ശരീരത്തില്‍ നിരവധി തവണ വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.സൈനികനെ കണ്ടെത്താനായി പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തി വരവെയാണ് ഭൗതികശരീരം കണ്ടെത്തിയത്. രണ്ടു ജവാന്മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നത്.ഇവരില്‍ ഒരാള്‍ രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു.ദക്ഷിണ […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്ന് എ കെ ബാലൻ. പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണ്. അതിന് ഇവിടത്തെ ചികിത്സ മതിയാകുമെന്ന് തോന്നുന്നില്ലെന്നും എ കെ ബാലൻ പരിഹസിച്ചു. പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നതെന്നും എ കെ ബാലൻ ചോദിച്ചു. അൻവർ നൽകിയ പരാതിയിൽ അഞ്ച് അന്വേഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല എന്ന് പറയുന്നത് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് […]Read More
കൊച്ചി: പരാതി നല്‍കാനെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷി(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു സംഭവം. 2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തിയ പ്രതി ലൈംഗിക താത്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ […]Read More
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 മണി മുതല്‍ രണ്ട് മണിക്കൂറാണ് ചര്‍ച്ച. പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ ശ്രമം തുറന്ന് കാട്ടാനാണ് അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് […]Read More
കൊല്ലം: നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടി പി മാധവന്‍ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. 1975-ല്‍ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. രാഗം എന്ന […]Read More
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘സിങ്കം എഗെയ്നി’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിൽ 51. 95 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ 10 ഇന്ത്യൻ ട്രെയിലറുകളുടെ പട്ടികയിൽ സിങ്കം എഗെയ്ൻ ഇടം നേടി. 51.1 മില്യൺ കാഴ്ചക്കാരെ നേടിയ രാജമൗലിയുടെ ആർ ആർ ആറിനെ പിന്നിലാക്കി ഒമ്പതാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്ലർ. […]Read More
ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്ബരയ്ക്ക് പിന്നാലെ ടി 20 പരമ്ബരയും ഇന്ത്യയ്ക്ക് നേടാനാകും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ടീമില്‍ […]Read More
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചില പേജുകൾ ഒഴിവാക്കിയത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം; സജി ചെറിയാൻ
തിരുവനന്തപുരം: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചില പേജുകൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. വ്യക്തികളുടെ സ്വകാര്യത മാനിക്കണം എന്ന് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2019-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും 2024 വരെ അതുപുറത്തുവിടാതിരിക്കാനുള്ള കാരണമെന്തായിരുന്നുവെന്ന എന്‍ ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് ആർക്കും കൈമാറരുതെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം […]Read More