Latest News

Month: October 2024

Gadgets

ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായി ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ്‌ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ടീ ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാർ പരിപാടികളിൽ ഉദയനിധി, ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്റെ ചിത്രം വസ്ത്രത്തിൽ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ചെന്നൈയിലെ അഭിഭഷകനായ എം സത്യകുമാർ […]Read More

Gadgets

പാലക്കാട് കഞ്ചാവ് കേസിൽ വിധി; സുജി മോൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ സുജി മോൾക്ക് 1 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. 2017 ഡിസംബർ നാലിന് യാക്കര മലബാർ ആശുപത്രിയിൽ വെച്ച് കഞ്ചാവ് ബാഗിൽ നിന്നും കണ്ടെടുത്ത കേസിൽ പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഡി സുധീർ ഡേവിഡാണ് ശിക്ഷ വിധിച്ചത്. […]Read More

Gadgets

പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയതില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

കണ്ണൂര്‍: ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയതില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറസ്റ്റ് രേഖപ്പെടുത്തിയത് പുതിയൊരു കാര്യമല്ലല്ലോയെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് […]Read More

Gadgets

പിപി ദിവ്യ റിമാന്റിൽ; പള്ളികുന്ന് വനിതാ ജയിലിലേക്ക് മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാൻഡ്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റിൻറെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് നടത്തിയത് കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും […]Read More

Gadgets

ഐഫോൺ നിർമ്മാണം; ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിക്കാൻ ആപ്പിൾ

ആപ്പിൾ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധന. ഐഫോൺ നിർമ്മാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിക്കാൻ നേരത്തെ ആപ്പിൾ തീരുമാനിച്ചിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആറ് ബില്യൺ ഡോളറിനടുത്തുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഒരു വർഷം മുമ്പ് കയറ്റുമതി ചെയ്ത ഐഫോണുകളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നിരട്ടി വ‍‍ർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറിനെ മറികടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ത്വരിത​ഗതിയിലാക്കാൻ […]Read More

Gadgets

പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്താൽ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്തെ തുടര്‍ന്ന്. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദിവ്യ പൊലീസിന് മുമ്പിലെത്തിയത്. അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാല്‍ അപ്പീലിന് പോയാല്‍ കാലതാമസമുണ്ടാകുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന […]Read More

Gadgets

നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു. അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. […]Read More

Gadgets

സർക്കാർ പരിപാടികളിൽ ക്ഷണിക്കുന്നില്ല; കലോത്സവ സദസിലിരുന്ന് ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

പുതുപ്പള്ളി മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നു സ്ഥലം എംഎല്‍എ ചാണ്ടി ഉമ്മനെ മാറ്റിനിര്‍ത്തുന്നു എന്ന പരാതി ഉയരുന്നതിനിടെ മണര്‍കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനത്തിലും ഭിന്നശേഷികലോത്സവത്തിന്റെ സമാപന യോഗത്തിലും ചാണ്ടി ഉമ്മനെ ക്ഷണിച്ചില്ല. ചടങ്ങിലെത്തി സദസ്സിലിരുന്നു സംഘാടകരെ ചാണ്ടി ഉമ്മന്‍ പ്രതിഷേധം അറിയിച്ചു. വെള്ളൂരില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യത്തിലുള്ള പ്രതിഷേധവും പരാതിയും ചാണ്ടി ഉമ്മന്‍ അറിയിച്ചു. സ്ഥലം എംഎല്‍എയെ സര്‍ക്കാര്‍ പരിപാടികള്‍ക്കു വിളിക്കണമെന്നാണു ചട്ടമെന്നും വേണ്ട […]Read More

Gadgets

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയും സർക്കാരും; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവന്തന്തപുരം: ‌നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയും സർക്കാരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ തന്നെ പറഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടക്കുന്ന ഒരു കേസ് എന്ന നിലയിലും മന്ത്രി സഭയിലെ അംഗമെന്ന നിലയിലും കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും നീതി പുലരട്ടെയെന്നും റിയാസ് പറഞ്ഞു. മുൻകൂർ ജാമ്യം കോടതി തള്ളിയ സാഹചര്യത്തിൽ പി പി ദിവ്യ പൊലീസിന് […]Read More

Gadgets

ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചു. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ടെന്നും മഞ്ജുഷ പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes